പൊലീസ് അതിക്രമത്തിനെതിരെ കൂടുതൽ സംഘടനകൾ
text_fieldsആലപ്പുഴ: വഴിത്തർക്കത്തിെൻറ പേരിൽ രാമങ്കരി മഠത്തിൽപറമ്പ് ലക്ഷംവീട് കോളനിയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധം ശക്തമാക്കി കൂടുതൽ സംഘടനകൾ രംഗത്ത്. നിയമസഹായവും സംരക്ഷണവും ഉറപ്പാക്കുന്ന സഹായഹസ്തം നീട്ടി സമരസമിതിയും രൂപവത്കരിച്ചു. ജോസഫ് ചേക്കേടേൻ (കോൺ.) ജേക്കബ് എബ്രഹാം (കേരള കോൺഗ്രസ് ജോസഫ് വിഭാഗം), കെ. ആനന്ദൻ (സി.പി.ഐ), പി.ആർ. സതീശൻ (എസ്.യു.സി.െഎ), ജയപ്രകാശ് (കെ.പി.എം.എസ്), നാസർ ആറാട്ടുപുഴ (വെൽഫെയർ പാർട്ടി) എന്നിവരുടെ നേതൃത്വത്തിലാണ് സംരക്ഷണ സഹായസമിതി രൂപവത്കരിച്ചത്.
പൊലീസ് അതിക്രമം അവസാനിപ്പിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക, റോഡ് നിർമിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമിതിയുടെ നേതൃത്വത്തിൽ മണലാടി ശങ്കരമംഗലം ജങ്ഷനിൽ പ്രതിഷേധയോഗം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. ഗോപിനാഥൻ, എസ്.യു.സി.ഐ ജില്ല സെക്രട്ടറി സീതിലാൽ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ, കെ.പി.എം.എസ് കുട്ടനാട് മേഖല പ്രസിഡൻറ് ജയപ്രകാശ്, കെ.അനനൻ, വി.ആർ. അനിൽ എന്നിവർ പ്രസംഗിച്ചു. പി.ആർ. സതീശൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധപരിപാടികളുടെ ഭാഗമായി കോളനിവാസികളടക്കമുള്ളവരിൽനിന്ന് ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഭാരവാഹികൾ 'മാധ്യമ'ത്തോട് പറഞ്ഞു.
ഡിസംബർ 12ന് വഴിത്തർക്കത്തിൽ തെങ്ങുകൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സ്ത്രീകളടക്കമുള്ള നിരവധിപേർക്ക് മർദനമേറ്റിരുന്നു. പാടത്തിന് നടുവിലൂടെയുള്ള വഴിയുടെ പ്രവേശനഭാഗത്തെ മണ്ണിട്ട് ഉയർത്തിയ പഞ്ചായത്ത് റോഡിൽനിന്നാണ് പൊലീസ് യന്ത്രവുമായെത്തി മണ്ണെടുത്ത് മാറ്റിയത്. പൊലീസ് കൊണ്ടുപോയ മണ്ണ് തിരികെയെത്തിക്കണെമന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.ഐ സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.