ആലപ്പുഴയിൽനിന്ന് കുടുതൽ ട്രെയിൻ ഓടിത്തുടങ്ങി
text_fieldsആലപ്പുഴ: ലോക്ഡൗൺ നീങ്ങിയതോടെ കുടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങി. കൊല്ലത്തുനിന്ന് പുലർച്ച 5.45ന് ആലപ്പുഴ എത്തിയശേഷം രാവിലെ 7.25ന് ആലപ്പുഴനിന്നും എറണാകുളത്തേക്ക് പോകുന്ന മെമുവും എറണാകുളത്തുനിന്ന് വൈകീട്ട് 5.15ന് ആലപ്പുഴ എത്തിയശേഷം 5.20ന് ആലപ്പുഴനിന്ന് കൊല്ലത്തേക്ക് പോകുന്ന മെമുവുമാണ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സർവിസ്. ലോക്ഡൗണിലും മെമു ഓടിയിരുന്നു.
06307 ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് (ഉച്ചക്ക് 2.45), 06308 കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവും (തിരികെ ഉച്ചക്ക് ഒന്ന്), 02076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (രാവിലെ 8.15), 02075 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (വൈകീട്ട് 6.23), 06341 ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി (രാവിലെ 6.28), 06342 തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി (രാത്രി 8.25), 06316 കൊച്ചുവേളി-മൈസൂരു ഡെയ്ലി (രാത്രി 7.22), 06315 മൈസൂരു-കൊച്ചുവേളി ഡെയ്ലി (പുലർച്ച 5.27), 06606 നാഗർകോവിൽ-മംഗളൂരു ഏറനാട് (രാവിലെ 6.18), 06605 മംഗളൂരു-നാഗർകോവിൽ ഏറനാട് (വൈകീട്ട് 5.53) സർവിസുകളാണ് പുനരാരംഭിച്ചത്.
പ്രതിവാര ട്രെയിനുകളായ ആലപ്പി– ചെന്നൈ, കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ, തിരുവനന്തപുരം-ചെന്നൈ (ശനി), കൊച്ചുവേളി-പോർബന്തർ (ഞായർ) , കൊച്ചുവേളി-ഇൻഡോർ (വെള്ളി ) സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.