നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsമാരാരിക്കുളം: നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പഴയകാട് ഗ്രാമത്തിലേക്ക് തള്ളാൻ നീക്കം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ദീർഘകാലം ആലപ്പുഴ നഗരത്തിന്റെ മാലിന്യ ദുരിതം അനുഭവിച്ച സർവോദയപുരം മാലിന്യ കേന്ദ്രത്തിന് വിളിപ്പാടകലെയാണ് നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം എത്തിക്കാൻ നഗരസഭ നീക്കം തുടങ്ങിയത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ കരാർ ചെയ്തതോടെയാണ് നാട്ടുകാർ സമരം തുടങ്ങിയത്. ഗ്രാമ പഞ്ചായത്തംഗം ടി.പി. ഷാജി സമരം ഉദ്ഘാടനം ചെയ്തു.
നഗരസഭ മാലിന്യ നിക്ഷേപനീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉദയ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ ജി. മുരളീധരൻ, ഗോപാലകൃഷ്ണകുറുപ്പ്, കെ.കെ. ഷാജി,കെ.സി.ഷഡാനന്ദൻ, അമൃത അജിത്ത്, ജാൻസി മോൻസി എന്നിവർ പങ്കെടുത്തു. ഇവിടെ മാലിന്യനിക്ഷേപം അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത പറഞ്ഞു.
അതേസമയം, സർവോദയപുരത്ത് ഇപ്പോഴും ടൺ കണക്കിന് മാലിന്യമുണ്ട്. ഇവിടം വൃത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൂർണമായും നടന്നില്ല. നീണ്ട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് സർവോദയപുരത്തെ മാലിന്യനിക്ഷേപം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.