ചവിട്ടിക്കൊല: യുവാവിന് ജീവപര്യന്തം കഠിനതടവും പിഴയും
text_fieldsആലപ്പുഴ: യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. പുന്നപ്ര പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളി വീട്ടിൽ സുരാജിനെയാണ് (ശരത് പ്രസാദ് -34) ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി എസ്. ഭാരതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ നൽകാനും ശിക്ഷിച്ചത്. 2020 ഒക്ടോബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം.
വാടകയ്ക്കൽ തൈവേളിയിൽ വീട്ടിൽ പ്രഭാഷാണ് (42) കൊല്ലപ്പെട്ടത്. ദൃക്സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറിയ കേസിൽ മരണപ്പെട്ട പ്രഭാഷിന്റെ സുഹൃത്ത് സജി മുകുന്ദന്റെ മൊഴിയും ശാസ്ത്രീയ തെളിവുകളുമാണ് കേസിന് നിർണായകമായത്. പുന്നപ്ര പൊലീസ് ഇൻസ്പെക്ടറായിരുന്ന എം. യഹിയായിരുന്നു അന്വഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ, അഡ്വ. ദീപ്തി, അഡ്വ. നാരായൺ ജി.അശോക് എന്നിവർ ഹാജരായി. സബ്ഇൻസ്പെക്ടർ ടി. രാജേഷ്, സി.പി.ഒ അനിൽകുമാർ എന്നിവർ പ്രോസിക്യൂഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.