പാട്ടുണ്ട്..രുചിയുണ്ട്; കേക്കിൽ പുതുപരീക്ഷണങ്ങൾ
text_fieldsആലപ്പുഴ: ക്രിസ്മസ് കേക്ക് വിപണി പിടിക്കാൻ ഓരോ വർഷവും കമ്പനികൾ ഓരോ തന്ത്രങ്ങളാണ് പയറ്റാറുള്ളത്. ഇത്തവണ ഒരുപടി കൂടി കടന്ന് പാട്ട് പാടും കേക്കുമായാണ് എത്തിയിരിക്കുന്നത്. ആലപ്പുഴ ഹിമാലയ ബേക്കറി ഒരുക്കുന്ന മ്യൂസിക്കല്‍ കേക്ക് ഇക്കുറി ക്രിസ്മസ് വിപണിയിലെ പ്രധാനിയാണ്.
കേക്ക് പെട്ടി തുറന്നാല്‍ കരോള്‍ ഗാനങ്ങൾ കേൾക്കാമെന്നതാണ് പ്രത്യേകത. ഒരു ചെറിയ പെട്ടിയില്‍ കേക്കും യൂറോപ്യന്‍ മധുരങ്ങളായ കുക്കീസ്, മാര്‍ഷ്മെലോ, കാഷ്യൂ മെറിന്ഗ്യേ ചോക്ലറ്റ് തുടങ്ങിയവയുമാണുള്ളത്.
പാട്ടുള്ള ഒരു കിലോ കേക്ക് അടങ്ങിയ പെട്ടിക്ക് 800 രൂപയാണ് വില. ലൈറ്റ് സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംഗീത ഇലക്ട്രിക് ഉപകരണം ഉപയോഗിച്ചാണ് പ്രവർത്തനം. പാട്ടില്ലാത്ത കേക്കിന് 600 രൂപയുമാണ് വില. നിരവധി ആൾക്കാരാണ് ഇതിനായി എത്തുന്നത്.
ക്രിസ്മസ് കാലത്തെ പ്രധാന വിപണിയായ കേക്ക് കച്ചവടത്തിൽ മ്യൂസിക്കൽ കേക്ക് വഴി നേട്ടം കൊയ്യാമെന്നാണ് വ്യപാരികൾ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.