ദേശീയ ലോക്അദാലത്: 25 കോടിയുടെ വായ്പ കേസുകൾ ഒത്തുതീർന്നു
text_fieldsആലപ്പുഴ: ജില്ലയിലെ വിവിധ കോടതി കേന്ദ്രങ്ങളിൽ നടന്ന ദേശീയ ലോക് അദാലത്തിൽ 25.08 കോടിയുടെ വായ്പ കേസുകൾ ഒത്തുതീർന്നു.24 ബെഞ്ചുകളിലായി 276 കോടതി കേസുകളും 344 കോടതിയേതര തർക്കങ്ങളും പരിഹരിച്ചു. വിവിധ ബാങ്കുകൾ സമർപ്പിച്ച വായ്പ കേസുകൾ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ, ആർ.ടി.ഒ ഓഫിസിലെ കേസുകൾ എന്നിവയും ലോക്അദാലത്തിൽ ഒത്തുതീർപ്പാക്കി.
അദാലത്തിൽ സർവിസിലുള്ളവരും വിരമിച്ചവരുമായ ന്യായാധിപരും അഭിഭാഷകരും സേവനം നൽകി. ലോക് അദാലത്തുമായി സഹകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും ജില്ല ജഡ്ജ് എ. ബദറുദ്ദീൻ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.