ദേശീയ ലോക് അദാലത്; 7336 കേസുകള്‍ ഒത്തുതീര്‍പ്പാക്കി
text_fieldsആലപ്പുഴ: ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി നടത്തിയ ദേശീയ ലോക് അദാലത്തില്‍ കോടതികളില്‍ പരിഗണനയിലിരിക്കുന്ന കേസുകളും കോടതിയേതര തര്‍ക്കങ്ങളും പരിഹരിച്ചു.
പ്രിന്‍സിപ്പല്‍ ജില്ല ആൻഡ് സെഷന്‍സ് ജഡ്ജായ ജില്ല നിയമ സേവന അതോറിറ്റി ചെയര്മാന് ജോബിന് സെബാസ്റ്റ്യന്‍, സബ് ജഡ്ജായ പ്രമോദ് മുരളി എന്നിവര്‍ അദാലത്തിനു നേതൃത്വം നല്കി.
വാഹനാപകട നഷ്ടപരിഹാരക്കേസുകളില്‍ 13.42 കോടിയുടെ നഷ്ടപരിഹാരം അനുവദിച്ചു. മജിസ്ട്രേറ്റ് കോടതികളില്‍ കുറ്റം സമ്മതിച്ച് പിഴ ഒടുക്കാവുന്ന കേസുകളില്‍ 5606 എണ്ണം തീര്‍പ്പാക്കി. 81,84,400 രൂപ പിഴയീടാക്കി. ആകെ 7336 ഒത്തുതീര്‍പ്പുകളാണ് നടന്നത്. 17.96 കോടി ഈടാക്കി. വിവിധ ബാങ്കുകളുടെ വായ്പ കുടിശ്ശിക സംബന്ധിച്ച കേസുകള്‍, രജിസ്ട്രേഷന് വകുപ്പ് സംബന്ധിച്ച കേസുകള്‍ എന്നിവയും ലോക് അദാലത്തില്‍ പരിഗണിക്കപ്പെട്ടു.
ജില്ലയിലെ ന്യായാധിപര്‍, അഭിഭാഷകര്‍, ലീഗല്‍ സര്‍വിസസിലെ ജീവനക്കാര്‍, വക്കീല്‍ ഗുമസ്തന്മാര്, കോടതി ജീവനക്കാര്‍, പാരാ ലീഗല്‍ വളന്റിയര്‍മാര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.