Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിതചട്ടം പാലിച്ച്​...

ഹരിതചട്ടം പാലിച്ച്​ നെഹ്​റു ട്രോഫി വള്ളംകളി; സാംസ്കാരിക ഘോഷയാത്രയും

text_fields
bookmark_border
ഹരിതചട്ടം പാലിച്ച്​ നെഹ്​റു ട്രോഫി വള്ളംകളി; സാംസ്കാരിക ഘോഷയാത്രയും
cancel

ആ​ല​പ്പു​ഴ: ആ​ഗ​സ്​​റ്റ്​​ ര​ണ്ടാം ശ​നി​യാ​ഴ്ച പു​ന്ന​മ​ട​യി​ൽ ന​ട​ക്കു​ന്ന 70ാമ​ത് നെ​ഹ്​​റു ട്രോ​ഫി ജ​ലോ​ത്സ​വം പൂ​ര്‍ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് ‘സേ​വ് വേ​മ്പ​നാ​ട്’ സ​ന്ദേ​ശ​ത്തോ​ടെ ന​ട​പ്പാ​ക്കാ​ൻ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ തീ​രു​മാ​നം. ജി​ല്ല കോ​ട​തി പാ​ലം മു​ത​ല്‍ കി​ഴ​ക്കോ​ട്ട് പു​ന്ന​മ​ട ബോ​ട്ട് ജെ​ട്ടി വ​രെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡ്, ബോ​ട്ട് ജെ​ട്ടി പ​രി​സ​ര​വും ഗ്രീ​ന്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കും. പ​ര​സ്യ​ങ്ങ​ള്‍ പ്ര​കൃ​തി​സൗ​ഹൃ​ദ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. പ​ര​സ്യ നോ​ട്ടീ​സു​ക​ള്‍ ഗ്രീ​ന്‍ സോ​ണി​ല്‍ പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കും.

ഗ്രീ​ന്‍ സോ​ണി​ല്‍ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും. കു​ടി​വെ​ള്ള കു​പ്പി​ക​ള്‍, ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ സ്നാ​ക്സ്​ പാ​ക്ക​റ്റ് എ​ന്നി​വ​യി​ല്‍ സ്റ്റി​ക്ക​റു​ക​ള്‍ പ​തി​ച്ച് 10 രൂ​പ ഈ​ടാ​ക്കും. അ​ന്നേ ദി​വ​സം ജ​ലോ​ത്സ​വം ക​ഴി​ഞ്ഞ് സ്റ്റി​ക്ക​ര്‍ പ​തി​ച്ച കു​പ്പി​ക​ള്‍, പാ​ക്ക​റ്റു​ക​ള്‍ തി​രി​കെ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക്​ തു​ക തി​രി​കെ ന​ല്‍കും. ഗ്രീ​ന്‍ സോ​ണ്‍ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം ത​രം​തി​രി​ച്ച് നി​ക്ഷേ​പി​ക്കു​ന്ന​തി​ന് താ​ല്‍ക്കാ​ലി​ക ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ച്​ വ​ള​ന്‍റി​യ​ര്‍മാ​ര്‍മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും.

ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന ദി​വ​സം രാ​വി​ലെ ആ​റു​മു​ത​ല്‍ ജി​ല്ല കോ​ട​തി പാ​ല​ത്തി​നു സ​മീ​പം, പു​ന്ന​മ​ട ഫി​നി​ഷി​ങ്​ പോ​യ​ന്‍റ്, സ്റ്റാ​ർ​ട്ടി​ങ്​ പോ​യ​ന്‍റ്, മാ​താ ജെ​ട്ടി, കു​ര്യ​ച്ച​ന്‍ കു​രി​ശ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗ്രീ​ന്‍ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ച് ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണം ക്ര​മീ​ക​രി​ക്കും. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ഹ​രി​ത​ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്തും. ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ.​എം.​സി.​എ മു​ത​ല്‍ പു​ന്ന​മ​ട ഫി​നി​ഷി​ങ്​ പോ​യ​ന്‍റ്​ വ​രെ ജ​ലാ​ശ​യ​ങ്ങ​ള്‍ ചെ​റു​വ​ള്ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കും.

ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ക​മ്മി​റ്റി​യി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ.​എ​സ്. ക​വി​ത, കൗ​ണ്‍സി​ല​ര്‍മാ​രാ​യ അ​മ്പി​ളി അ​ര​വി​ന്ദ്, സു​മ, ലി​ന്‍റ ഫ്രാ​ന്‍സി​സ്, പ്ര​ജി​ത ക​ണ്ണ​ന്‍, ഹെ​ല്‍ത്ത് ഓ​ഫി​സ​ര്‍ കെ.​പി. വ​ർ​ഗീ​സ്, നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ സി. ​ജ​യ​കു​മാ​ര്‍, ഹെ​ല്‍ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ബി.​എ. ഷാം​കു​മാ​ര്‍, കെ. ​കൃ​ഷ്ണ​മോ​ഹ​ന്‍, ശ​ങ്ക​ര്‍ മ​ണി, എം. ​ജി​ഷ, ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ റി​സോ​ഴ്​​സ്​​പേ​ഴ്സ​ണ്‍ വി. ​രേ​ഷ്മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehru Trophy Boat Race
News Summary - Nehru Trophy
Next Story