Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെഹ്​റുട്രോഫി...

നെഹ്​റുട്രോഫി ജ​ലോ​ത്സ​വം; സാംസ്കാരികഘോഷയാത്ര ആഗസ്റ്റ്​​ അഞ്ചിന്​

text_fields
bookmark_border
Nehru Trophy boat race
cancel
camera_alt

ഫയൽ ചി​ത്രം

ആ​ല​പ്പു​ഴ: നെ​ഹ്​​റു​ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മി​ട്ടു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ആ​ഗ​സ്റ്റ്​ അ​ഞ്ചി​ന്​ ന​ട​ത്താ​ൻ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ഘോ​ഷ​യാ​ത്ര സ​ബ്ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. ഇ.​എം.​എ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ച്​ മു​ല്ല​ക്ക​ല്‍ തെ​രു​വ് വ​ഴി ന​ഗ​ര​ച​ത്വ​ര​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. 5000 പേ​ര്‍ അ​ണി​നി​ര​ക്കും. പൂ​ര്‍ണ്ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് ജാ​ഥ. മി​ക​ച്ച പ്ലോ​ട്ടു​ക​ളോ​ടു​കൂ​ടി അ​ണി​നി​ര​ക്കു​ന്ന ക​ലാ​ജാ​ഥ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ക്ക്​ പു​റ​മെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളു​മു​ണ്ടാ​കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത്​ ക​ലാ​രൂ​പ​ങ്ങ​ള്‍, പ്ലോ​ട്ടു​ക​ള്‍, അ​ട​ക്കം ക്ര​മീ​ക​രി​ച്ച് ലോ​ക പ്ര​ശ​സ്ത​മാ​യ വ​ള്ളം​ക​ളി​യു​ടെ പ​ഴ​മ വി​ളി​ച്ചോ​തു​ന്ന പ്രൗ​ഢി​തോ​ടെ​യാ​വും ഘോ​ഷ​യാ​ത്ര. സാം​സ്കാ​രി​ക​സ​മ്മേ​ള​ന​ത്തോ​ടെ ആ​ഗ​സ്റ്റ്​ ഒ​മ്പ​തു​വ​രെ നീ​ളു​ന്ന ക​ലാ​സ​ന്ധ്യ​ക​ള്‍ക്ക് തു​ട​ക്ക​മാ​കും.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, സ​ബ്ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്‍. വി​നി​ത, എം.​ആ​ര്‍. പ്രേം, ​അം​ഗ​ങ്ങ​ളാ​യ ബി. ​ന​സീ​ര്‍, ഗോ​പി​ക വി​ജ​യ​പ്ര​സാ​ദ്, സി​മി ഷാ​ഫി​ഖാ​ന്‍, ന​ജി​ത ഹാ​രി​സ്, മ​നീ​ഷ , ടി. ​ജ​യ​മോ​ഹ​ന്‍, കു​ര്യ​ന്‍ ജ​യിം​സ്, കെ.​ജെ. പ്ര​വീ​ണ്‍, ജോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ശി​വ​കു​മാ​ര്‍ ജ​ഗു, സി​ദ്ധാ​ർ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വ​ള്ള​ങ്ങ​ളു​ടെ ബോ​ണ​സ് അ​ഡ്വാ​ൻ​സ് അ​ഞ്ച്​ മു​ത​ൽ

ആ​ല​പ്പു​ഴ: ആ​ഗ​സ്റ്റ്​ ര​ണ്ടാം ശ​നി​യാ​ഴ്​​ച പു​ന്ന​മ​ട​യി​ൽ ന​ട​ക്കു​ന്ന 70ാം നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ബോ​ട്ട് ക്ല​ബ്ബു​ക​ൾ​ക്കു​ള്ള ബോ​ണ​സി​ന്റെ അ​ഡ്വാ​ൻ​സ് തു​ക ആ​ഗ​സ്റ്റ്​​ അ​ഞ്ച് മു​ത​ൽ ന​ൽ​കും. ജി​ല്ല ക​ല​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബോ​ട്ട് റേ​സ് ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​ള്ള​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പെ​യ്​​ന്‍റ്​ ക​റു​പ്പോ ത​ടി​യു​ടെ നി​റ​മോ ആ​യി​രി​ക്ക​ണം. തെ​ക്ക​നോ​ടി വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ക​മ്പ​നി വെ​ള്ള​ത്തി​ന് ര​ജി​സ്ട്രേ​ഷ​ന് യോ​ഗം അ​നു​മ​തി ന​ൽ​കി.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കും. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ എ​ന്നി​വ മു​ഖേ​ന​യാ​ണ് ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് വി​ൽ​പ​ന. www.nehrutrophy.nic എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ബു​ക്ക് ചെ​യ്യാം. ക​ഴി​ഞ്ഞ വ​ർ​ഷം 82 ല​ക്ഷം രൂ​പ​യു​ടെ ടി​ക്ക​റ്റാ​ണ്​ വി​റ്റ​ത്. ഇ​ത്ത​വ​ണ 25,000 രൂ​പ​യു​ടെ (നാ​ലു​പേ​ർ​ക്ക് പ്ര​വേ​ശ​നം) ടി​ക്ക​റ്റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം, ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ചൈ​ത്ര തെ​രേ​സാ ജോ​ൺ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ, എ​ൻ.​ടി.​ബി.​ആ​ർ സെ​ക്ര​ട്ട​റി​യാ​യ സ​ബ് ക​ല​ക്​​ട​ർ സ​മീ​ർ കി​ഷ​ൻ, ഇ​ൻ​ഫ്ര​സ്ട്ര​ക്ച്ച​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​സി സ​ജീ​വ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വള്ളംകളി കമന്ററി മത്സരം 30ന്

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി വ​ള്ളം​ക​ളി ക​മ​ന്റ​റി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ജൂ​ലൈ 30-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​രം മു​ന്‍ എം.​എ​ല്‍.​എ. സി.​കെ. സ​ദാ​ശി​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹൈ​സ്‌​കൂ​ള്‍-​ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ങ്ങ​ള്‍ക്കും പൊ​തു​വി​ഭാ​ഗ​ത്തി(​പ്രാ​യ​പ​രി​ധി​യി​ല്ല)​ലു​മാ​യി ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. അ​ഞ്ചു മി​നി​റ്റ് ആ​ണ് സ​മ​യ​പ​രി​ധി. 2023 നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഫൈ​ന​ലി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക​മ​ന്റ​റി​യാ​ണ് അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്.

മ​ല​യാ​ള പ്ര​യോ​ഗ​ങ്ങ​ള്‍ മാ​ത്രം ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണം. വാ​ച​ക​ഘ​ട​ന, പ​ദ​ശു​ദ്ധി, ഉ​ച്ചാ​ര​ണ മി​ക​വ്, ശ​ബ്ദ​മി​ക​വ് എ​ന്നി​വ വി​ജ​യി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​മാ​കും. താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 30-ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം 1.30-ന് ​ര​ജി​സ്ട്രേ​ഷ​ന് സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എ​ത്ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ത്തി​ന് ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സി​ലെ 0477-2251349 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാം.

നെഹ്റുട്രോഫി നിറച്ചാർത്ത് മത്സരം ഇന്ന്

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ‘നി​റ​ച്ചാ​ർ​ത്ത്’ മ​ത്സ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന്​ ​ആ​ല​പ്പു​ഴ എ​സ്.​ഡി.​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ൽ.​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള​റി​ങ്​ മ​ത്സ​ര​വും യു.​പി, ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ത്ര​ര​ച​ന (പെ​യി​ന്‍റി​ങ്) മ​ത്സ​ര​വു​മാ​ണ് ന​ട​ത്തു​ക. ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ൽ എ​ൽ.​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​ന്ന​ര​മ​ണി​ക്കൂ​റാ​ണ് മ​ത്സ​ര​സ​മ​യം. ചി​ത്ര​ര​ച​ന (പെ​യി​ന്‍റി​ങ്) മ​ത്സ​ര​ത്തി​ൽ ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി യു.​പി, ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന സ്‌​കൂ​ൾ അ​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്രം അ​​ല്ലെ​ങ്കി​ൽ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്​ ഹാ​ജ​രാ​ക്ക​ണം. ഫോ​ൺ: 0477-2251349.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehru Trophy Boat Race
News Summary - Nehru Trophy Boat Race
Next Story