നെഹ്റു ട്രോഫി വള്ളംകളി:ഹിറ്റായി കയറില്‍ തീര്‍ത്ത കേശു
text_fieldsആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കേശുവിന്റെ കയറില്‍ തീര്‍ത്ത ശില്പം ഏറ്റെടുത്ത് ആലപ്പുഴക്കാര്. കയര്‍പാര്‍ക്കില്‍ സ്ഥാപിച്ച കേശുവിന്റെ ശില്പം കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ഒട്ടേറെപ്പേരാണ് ആദ്യദിനം എത്തിയത്. കയര്‍ കോര്‍പറേഷനാണ് കയര്ശില്പം എന്ന ആശയവുമായി മുന്നോട്ടുവന്നത്.
ആലിശ്ശേരി സ്വദേശി അബ്ദുല്‍ റഹ്മാനാണ് ശില്പം ഒരുക്കിയത്. പത്തടി നീളവും പത്തടി വീതിയുമുള്ള ശില്പം ത്രീഡി മാതൃകയിലാണ് ഒരുക്കിയത്. അഞ്ചുദിവസമെടുത്താണ് ശില്പം നിര്‍മിച്ചത്. നിറത്തിന് ഇനാമല്‍ പെയിന്റും ഉപയോഗിച്ചിട്ടുണ്ട്.
കയര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ ശില്പം അനാച്ഛാദനം ചെയ്തു. കയര്‍ കോര്പറേഷന് ചെയര്മാന് ജി. വേണുഗോപാല്‍, എം.ഡി പ്രവീണ്‍ ജി. പണിക്കര്‍, നഗരസഭ കൗണ്‍സിലര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.