നെഹ്റുട്രോഫി വള്ളംകളി: ഓൺലൈൻ ടിക്കറ്റ് വിതരണത്തിന് തുടക്കം
text_fieldsആലപ്പുഴ: ആഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപനയുടെ വിതരണോദ്ഘാടനം മന്ത്രി പി. പ്രസാദ് കലക്ടറേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവരാണ് ഓൺലൈൻ ടിക്കറ്റിനുള്ള സൗകര്യം ഒരുക്കുന്നത്.
വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് ലഭ്യമായിത്തുടങ്ങി. ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതിനുള്ള ലിങ്ക് നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്സൈറ്റിൽനിന്ന് ലഭിക്കും. www.nehrutrophy.nic.in എന്നതാണ് വെബ്സൈറ്റ്.
കലക്ടർ അലക്സ് വർഗീസ്, എ.ഡി.എം വിനോദ് രാജ്, സബ്കലക്ടർ സമീർ കിഷൻ, ബാങ്ക് ഓഫ് ബറോഡ പ്രതിനിധികളായ ബീന തോമസ്, എമിൽ ജോസ്, സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളായ എ. ലക്ഷ്മി, സി.എൽ. പ്രീജോ തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.