Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെഹ്​റുട്രോഫി;...

നെഹ്​റുട്രോഫി; കളിവള്ളം തുഴയുന്ന നീലപ്പൊന്മാന്‍ ഭാഗ്യചിഹ്​നം

text_fields
bookmark_border
Nehrutrophy
cancel
camera_alt

നെ​ഹ്​​റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്നം പ്ര​കാ​ശ​നം ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ

നി​ർ​വ​ഹി​ക്കു​ന്നു

ആ​ല​പ്പു​ഴ: ആ​ഗ​സ്​​റ്റ്​​​​​​ 10ന്​ ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന 70ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്നം ക​ളി​വ​ള്ളം തു​ഴ​യു​ന്ന നീ​ല​പ്പൊ​ന്മാ​ൻ. ആ​ല​പ്പു​ഴ ജി​ല്ല​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​നി​മാ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി​യും എ.​ഡി.​എം. വി​നോ​ദ് രാ​ജും ചേ​ര്‍ന്ന് ഭാ​ഗ്യ​ചി​ഹ്നം ഏ​റ്റു​വാ​ങ്ങി. എ.​ഡി.​എം. വി​നോ​ദ് രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യ ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി കു​ഞ്ചാ​ക്കോ ബോ​ബ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. എ​ന്‍.​ടി.​ബി.​ആ​ര്‍ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ സ്‌​നേ​ഹോ​പ​ഹാ​രം വി​നോ​ദ് രാ​ജ് ന​ല്‍കി.

എ​ന്‍.​ടി.​ബി.​ആ​ര്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യാ​യ സ​ബ് ക​ല​ക്​​ട​ർ സ​മീ​ര്‍ കി​ഷ​ന്‍, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ര്‍ ന​സീ​ര്‍ പു​ന്ന​ക്ക​ല്‍, കൗ​ണ്‍സി​ല​ര്‍ സി​മി ഷാ​ഫി ഖാ​ന്‍, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍വീ​ന​റാ​യ ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ർ കെ.​എ​സ്. സു​മേ​ഷ്, ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ക​മ്മ​റ്റി ക​ണ്‍വീ​ന​ര്‍ എം.​സി. സ​ജീ​വ് കു​മാ​ര്‍, അ​സി.​ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സൗ​മ്യ ച​ന്ദ്ര​ന്‍, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​ക​ബീ​ര്‍, കെ. ​നാ​സ​ര്‍, എ​ബി തോ​മ​സ്, റോ​യ് പാ​ല​ത്ര, ര​മേ​ശ​ന്‍ ചെ​മ്മാ​പ​റ​മ്പി​ല്‍, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റ് എ​സ്. സ​ജി​ത്ത്, എ​സ്.​എ. അ​ബ്ദു​ള്‍ സ​ലാം ല​ബ്ബ, ഹ​രി​കു​മാ​ര്‍ വാ​ലേ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര വി​ജ​യി കെ.​വി. ബി​ജി​മോ​ൾ

212 എ​ന്‍ട്രി​ക​ളി​ല്‍ നി​ന്നാ​ണ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഭാ​ഗ്യ​ചി​ഹ്​​നം മ​ത്സ​ര​ത്തി​ൽ വ​നി​ത വി​ജ​യി​ക്കു​ന്ന​ത്​

ആ​ല​പ്പു​ഴ: നെ​ഹ്​​റു​ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഭാ​ഗ്യ​ചി​ഹ്​​നം മ​ത്സ​ര​ത്തി​ലെ വി​ജ​യി വ​നി​ത. ക​ളി​വ​ള്ളം തു​ഴ​ഞ്ഞു​നീ​ങ്ങു​ന്ന നീ​ല​പ്പൊ​ന്മാ​നെ ത​യാ​റാ​ക്കി​യ​ത് ഗ്രാ​ഫി​ക്​ ഡി​സൈ​ന​റും പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​നി​യു​മാ​യ കെ.​വി. ബി​ജി​മോ​ളാ​ണ്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന്​​വ​ന്ന 212 എ​ന്‍ട്രി​ക​ളി​ല്‍ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര രാ​ജാ​ര​വി​വ​ര്‍മ്മ കോ​ളേ​ജ് ഓ​ഫ് ഫൈ​ന്‍ ആ​ര്‍ട്‌​സ് അ​ധ്യാ​പ​ക​രാ​യ വി. ​ജെ. റോ​ബ​ര്‍ട്ട്, വി.​ഡി. ബി​നോ​യ്, ആ​ര്‍ട്ടി​സ്റ്റ്​​​ വി​മ​ല്‍ റോ​യ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് ഭാ​ഗ്യ​ചി​ഹ്നം തെ​​ര​​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehrutrophy lucky symbol
News Summary - Nehrutrophy lucky symbol
Next Story