നെഹ്റുട്രോഫി; നഗരസഭയുടെ ജലഘോഷയാത്ര ഇന്ന്
text_fieldsആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നഗരസഭ നേതൃത്വത്തിൽ അഞ്ചുദിവസത്തെ പരിപാടികൾക്ക് ചൊവ്വാഴ്ച ജലഘോഷയാത്രയോടെ തുടക്കമാകും. സെപ്റ്റംബർ മൂന്നിന് സാംസ്കാരിക ഘോഷയാത്രയോടെയാണ് സമാപനം. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വാടക്കനാലിൽനിന്ന് നൂറോളം ചെറുവള്ളങ്ങളും ശിക്കാരവള്ളങ്ങളും അണിനിരക്കുന്ന ജലഘോഷയാത്ര കല്ലുപാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് നഗരചത്വരത്തിൽ സമാപിക്കും.
ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് 5.45ന് നഗരത്തിലെ കനാൽകരകളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ സൂരജ് ഷാജി നിർവഹിക്കും. വൈകീട്ട് ആറിന് ചേരുന്ന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.
നഗരസഭ അധ്യക്ഷ സൗമ്യരാജ് അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് നൃത്തവിരുന്ന്, രാത്രി എട്ടിന് ആലപ്പുഴ ബ്ലൂഡയമൺഡ്സിെൻറ ഗാനമേള എന്നിവയുണ്ടാകും. നഗരചത്വരത്തിൽ വ്യത്യസ്ത വിഭവങ്ങളുടെ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് ആറിന് നാടൻപാട്ടും ദൃശ്യവിരുന്നും. രാത്രി എട്ടിന് കൊച്ചിൻ കലാഭവെൻറ സംഗീത ഹാസ്യസന്ധ്യ. വ്യാഴാഴ്ച വൈകീട്ട് ആറിന് രവീന്ദ്രഗീതങ്ങൾ. രാത്രി എട്ടിന് നാട്ടുപാട് തിറയാട്ടം.
വെള്ളിയാഴ്ച വൈകീട്ട് 5.30ന് നാടകം ഇതിഹാസം. രാത്രി എട്ടിന് നസീർ സംക്രാന്തി നയിക്കുന്ന മെഗാഷോ. ശനിയാഴ്ച വൈകീട്ട് മൂന്നിന് ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് സാംസ്കാരികഘോഷയാത്ര നടക്കും. നഗരചത്വരത്തിൽ സമാപിക്കുന്ന ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കലക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിക്കും.
തൃശൂർ വിയ്യൂർ ദേശം ഗ്രൂപ്പിെൻറയും പുലിക്കളിയും മികവേകും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ എന്നിവർ പങ്കെടുക്കും. ആറിന് ജലോത്സവഗാനം, 6.10ന് മധുരം സംഗീതം, 7.30ന് അതുൽ നറുകര നയിക്കുന്ന എത്നിക് സോങ് എന്നിവയുണ്ടാകും.
എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇന്ന്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ചൊവ്വാഴ്ച കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേരും. വൈകീട്ട് 3.30ന് നടക്കുന്ന യോഗത്തില്‍ എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുക്കണമെന്ന് എന്‍.ടി.ബി.ആര്‍ സെക്രട്ടറികൂടിയായ സബ് കലക്ടര്‍ സൂരജ് ഷാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.