Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയപാത...

ദേശീയപാത സ്ഥലമെടുപ്പ്​: ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ നഷ്​ടപരിഹാരം 75,000 രൂപ മാത്രം

text_fields
bookmark_border
national highway
cancel

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​ക്കാ​യി സ്ഥ​ല​മെ​ടു​ക്കു​മ്പോ​ൾ ഒ​ഴി​പ്പി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ന​ൽ​കു​ന്ന പ​ര​മാ​വ​ധി ന​ഷ്​​ട​പ​രി​ഹാ​രം 75,000 രൂ​പ. ഇ​തി​ൽ 50,000 രൂ​പ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നാ​ണ്. ബാ​ക്കി​തു​ക ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ ന​ഷ്​​ട​പ​രി​ഹാ​ര​വും. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ സ്ഥ​ല​മെ​ടു​ത്ത വേ​ള​യി​ൽ ഇ​ത്ത​ര​ത്തി​ലാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്.

ക​ച്ച​വ​ട​ക്കാ​ർ വാ​ട​ക​ശീ​ട്ട്, ത​ദ്ദേ​ശ​സ്ഥാ​പ​ന ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ക​ട​യു​ട​മ ത​ന്നെ​യാ​ണ്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ങ്കി​ൽ ഈ​യി​ന​ത്തി​ൽ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

വീ​ട് പൂ​ർ​ണ​മാ​യി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഭ​വ​ന പ​ദ്ധ​തി​പ്ര​കാ​രം 1.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും. സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന് 50,000 രൂ​പ​യും. കു​ടും​ബ​ത്തി​െൻറ ജീ​വ​നോ​പാ​ധി​ക​ൾ​ക്ക്​ ന​ഷ്​​ട​മു​ണ്ടാ​യാ​ൽ പ​ര​മാ​വ​ധി 36,000 രൂ​പ​കൂ​ടി ന​ൽ​കും. മൂ​ന്ന് ഇ​ന​ത്തി​ലാ​യി 2,36,000 രൂ​പ​വ​രെ വീ​ട്​ ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ കി​ട്ടാം. ദേ​ശീ​യ​പാ​ത​ക്ക്​ ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​ലൂ​ടെ വീ​ട്ടി​ൽ താ​മ​സി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ള്ള​വ​ർ​ക്കു​മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം.

1956ലെ ​ദേ​ശീ​യ​പാ​ത നി​യ​മ​പ്ര​കാ​ര​മാ​ണ് ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഭൂ​മി​ക്കും അ​തി​ലെ നി​ർ​മി​തി​ക​ൾ, മ​ര​ങ്ങ​ൾ, കൃ​ഷി എ​ന്നി​വ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം 2013ലെ ​കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ പ്ര​കാ​ര​മാ​ണ്. ഇ​തി​െൻറ ഒ​ന്നാം ഷെ​ഡ്യൂ​ളി​ലാ​ണ് ഈ​യി​ന​ത്തി​ലെ ന​ഷ്​​ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച്​ പ​രാ​മ​ർ​ശ​മു​ള്ള​ത്.

ഇ​തു പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ര​ണ്ടാം ഷെ​ഡ്യൂ​ളി​ലെ പ​ദ്ധ​തി​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളി​ൽ ചി​ല​തു മാ​ത്ര​മാ​ണ്​ ദേ​ശീ​യ​പാ​ത​ക്ക്​ ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ൽ ബാ​ധ​ക​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ലൊ​ന്നു വീ​ട് ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്കു സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ്. മ​റ്റൊ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം.

ക​ല​ക്​​ട​ർ അ​ധ്യ​ക്ഷ​നാ​യ 11 അം​ഗ ക​മ്മി​റ്റി​യാ​ണ്​ വീ​ടി​നും ക​ട​ക​ൾ​ക്കു​മു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തി​ന്​ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച്​ സ​ർ​ക്കാ​ർ ഗ​സ​റ്റ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ന്നാ​ൽ, ഇ​തി​ലേ​ക്ക്​ അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayLand acquisition
News Summary - NH Land Acquisition: Compensation for shopkeepers is only Rs 75,000
Next Story