'എന്റെ കുഞ്ഞിനെ ഇങ്ങനെ കാണണ്ട'; വാക്കുകളിടറി നിദയുടെ പിതാവ്
text_fieldsഅമ്പലപ്പുഴ: എനിക്കെന്റെ കുഞ്ഞിനെ ഇങ്ങനെ കാണേണ്ട. പിതാവ് ഷിഹാബുദ്ദീന്റെ വാക്കുകള്‍ ഇടഞ്ഞപ്പോള്‍ സുഹൃത്തുക്കളും വിതുമ്പി.
രാവിലെ 10.30ഓടെ ഏഴരപീടികയിലുള്ള സുഹറ മന്‍സിലില്‍ എത്തിച്ച നിദ ഫാത്തിമയുടെ മൃതദേഹം വീട്ടില്‍ കുറച്ച് സമയം വെച്ചതിനുശേഷമാണ് പൊതുദര്‍ശനത്തിന് വെച്ചത്. അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് സുഹറ മന്സിലേക്കെത്തിയത്. മൃതദേഹം ഖബറടക്കത്തിന് എടുക്കുന്നതിന് മുമ്പായി ഒരുനോക്ക് കാണാന്‍ സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ടുവരുമ്പോഴാണ് ഇടനെഞ്ച് പിടഞ്ഞുള്ള പിതാവിന്റെ വാക്കുകള്‍ ഇടറിയത്.
കാക്കാഴം മേല്‍പാലത്തിന് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ഷിഹാബുദ്ദീന്. ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ മക്കള്‍ക്കുള്ളത് എന്തെങ്കിലും കൈയില്‍ കരുതുക പതിവാണ്. ഷിഹാബുദ്ദീന് വന്നപാടെ നിദയും സഹോദരന് നബീലും ഓടിയെത്തും.
കൈയിലുള്ള പൊതി നിദയുടെ പക്കലാണ് നല്‍കിയിരുന്നത്. നാഗ്പുരിലേക്ക് യാത്രതിരിക്കും മുമ്പും അവള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങളുടെ പൊതി നല്‍കിയിരുന്നു.
എന്നാല്‍, മടക്കയാത്ര ഇങ്ങനെയാണെന്ന് ഷിഹാബുദ്ദീന് അറിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.