വിളിപ്പുറത്ത് ഇനി ജല ആംബുലൻസ് ഏത് സഹായത്തിനും '108' വിളിക്കാം
text_fieldsആലപ്പുഴ: കോവിഡ്കാലത്ത് വാഹനസൗകര്യം ഇല്ലാതെ വെള്ളത്താൽ ചുറ്റപ്പെട്ടവർക്ക് ആശ്രയമേകി ജലഗതാഗതവകുപ്പിെൻറ അഞ്ച് ജല ആംബുലൻസുകൾ സർവിസ് ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസിെൻറ സേവനത്തിന് '108' വിളിച്ചാൽ മതി.
ലോക്ഡൗൺ കാലത്ത് ഉൾനാടൻ മേഖലയിലുള്ളവർക്ക് 24 മണിക്കൂറും അതിവേഗ സഹായങ്ങൾ എത്തിക്കുന്നത് ആരോഗ്യവകുപ്പുമായി ചേർന്നാണ്. 25 പേർക്ക് കയറാവുന്ന ബോട്ടിൽ ജീവൻരക്ഷ ഉപകരണങ്ങളും പ്രാഥമിക ശുശ്രൂഷ സംവിധാനങ്ങളുമുണ്ട്.
ജലമാർഗം എത്തിച്ചേരാൻ കഴിയുന്നിടത്തെല്ലാം സൗജന്യ സഹായം ലഭ്യമാണ്. ഇതിനായി ജല വകുപ്പിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യവകുപ്പിലെ ജീവനക്കാരുമുണ്ടാകും.
കൂടാതെ ഉൾനാടൻ മേഖലയിൽ തനിച്ച് താമസിക്കുന്ന വയോധികരുടെ വീടുകളിൽ ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനമുണ്ട്. ആരോഗ്യപ്രവർത്തകർക്കായി പ്രത്യേകസർവിസും നടത്തും.
യാത്രാബോട്ടിനെക്കാൾ ഇരട്ടി വേഗമുള്ള ആംബുലൻസ് പെരുമ്പളം ദ്വീപ്, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഏറെ പ്രയോജനം. നിലവിൽ ആലപ്പുഴ, മുഹമ്മ, പാണാവള്ളി, വൈക്കം, എറണാകുളം എന്നിവിടങ്ങളിലാണ് ജലആംബുലൻസിെൻറ സേവനമുള്ളത്. കഴിഞ്ഞവർഷവും േലാക്ഡൗണിൽ സർവിസ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.