Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിയന്ത്രണ പദ്ധതികൾ...

നിയന്ത്രണ പദ്ധതികൾ നിർജീവം; തെരുവുനായ്​ ഭീതി തുടരും

text_fields
bookmark_border
stray dog
cancel

ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ​ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടു​മ്പോ​ഴും ജി​​​ല്ല​​​യി​​​ൽ തെ​​രു​​വു​​നാ​​യ്ക്ക​​ളെ നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള പ​​​ദ്ധ​​​തി​​ക​​ൾ നി​ർ​ജീ​വം. ജി​ല്ല​യി​ൽ ര​ണ്ട്​ വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. അ​വ ര​ണ്ടി​നും അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യാ​യി​ട്ടി​ല്ല.

ര​ണ്ടി​നും അ​നു​മ​തി ല​ഭി​ച്ചാ​ലും ജി​ല്ല​യി​ലെ നാ​യ്ക്ക​ളെ മു​ഴു​വ​ൻ ഈ ​ര​ണ്ട്​ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച്​ വ​ന്ധ്യം​ക​രി​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു. ഇ​തോ​ടെ തെ​രു​വു​നാ​യ്​ ഭീ​തി​യി​ൽ​നി​ന്ന്​ നാ​ട്​ ഉ​ട​നൊ​ന്നും മു​ക്ത​മാ​കി​ല്ലെ​ന്ന്​ വെ​ളി​പ്പെ​ടു​ക​യാ​ണ്.

ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​ ജി​ല്ല​യി​ൽ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലും മാ​വേ​ലി​ക്ക​ര​യി​ലു​മു​ള്ള വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​ത്. മൊ​ബൈ​ൽ വ​ന്ധ്യം​ക​ര​ണ സം​വി​ധാ​ന​വും ഇ​ല്ലാ​താ​യി. ഇ​തോ​ടെ നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കു​ന്ന സ്ഥി​തി​യാ​യ​ത്​. ന​ഗ​ര​ങ്ങ​ളി​ൽ ഓ​രോ 200 മീ​റ്റ​ർ ഇ​ട​വി​ട്ട്​ നാ​യ്ക്കൂ​ട്ട​ങ്ങ​ൾ ത​മ്പ​ടി​ച്ച നി​ല​യി​ലാ​ണ്.

ജി​ല്ല​യി​ൽ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ത്ത ഒ​രു​ദി​വ​സം പോ​ലു​മി​ല്ല. മു​തു​കു​ള​ത്ത്​ ഞാ​യ​റാ​ഴ്ച മൂ​ന്നു​കു​ട്ടി​ക​ള​ട​ക്കം ആ​റു​പേ​ർ​ക്ക്​ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. ഒ​​രു​​വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ക​​ടി​​യേ​​റ്റ്​​ ആ​​രോ​​ഗ്യ ​വ​​കു​​പ്പി​​നു​​കീ​​ഴി​​ൽ ചി​​കി​​ത്സ തേ​​ടി​​യ​​ത്.

പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും റോ​​​ഡു​​​ക​​​ളി​​​ലും ഇ​വ​യു​ടെ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ണ്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റാ​ൽ പ​ല​പ്പോ​ഴും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭി​ക്കാ​റി​ല്ല. കൂ​ടു​ത​ൽ പ​ണം​ന​ൽ​കി സ്വ​കാ​ര്യ​മേ​ഖ​ല​യെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ട്. അ​രൂ​ർ മു​ത​ൽ കാ​യം​കു​ളം വ​രെ​യു​ള്ള​വ​ർ വാ​ക്സി​നാ​യി വ​ണ്ടാ​ന​ത്ത്​ എ​ത്തേ​ണ്ട അ​വ​സ്ഥ​യു​ണ്ട്.

മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന് പ​രി​ഗ​ണ​ന ന​ൽ​കി​യാ​ൽ മാ​ത്ര​മേ ഇ​വ​യെ നി​യ​ന്ത്രി​ക്കാ​നാ​കൂ​വെ​ന്ന്​ നാ​ട്ടു​കാ​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു. നി​​​ര​​​വ​​​ധി തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ൾ​​​ക്കാ​​​ണ് ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പേ​​​വി​​​ഷ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യ​ട​ക്കം ചി​ല​യി​ട​ങ്ങ​ളി​ൽ പേ ​വി​ഷ​ബാ​ധ​ക്കെ​തി​രെ നാ​യ്ക്ക​ൾ​ക്ക്​ പ്ര​തി​രോ​ധ മ​രു​ന്ന്​ ന​ൽ​കു​ന്നു​ണ്ട്. അ​തും സാ​ർ​വ​ത്രി​ക​മാ​കു​ന്നി​ല്ല.

അം​ഗീ​കാ​രം കാ​ത്ത് ​എ.​ബി.​സി സെ​ന്‍റ​റു​ക​ൾ

മൃ​ഗ​ങ്ങ​ളു​ടെ ജ​ന​ന നി​യ​ന്ത്ര​ണ പ​രി​പാ​ടി (എ.​ബി.​സി പ്രോ​ഗ്രാം) ജി​ല്ല​യി​ൽ ന​ട​ക്കു​ന്നി​ല്ല. എ.​ബി.​സി പ​ദ്ധ​തി ഇ​ട​ക്ക്​ നി​ല​ച്ച​തോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കി. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലും ആ​ല​പ്പു​ഴ ബീ​ച്ചി​ന​ട​ത്തു​മാ​ണ്​ വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്. ഇ​തി​ൽ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലേ​ത്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാം പാ​ലി​ച്ച്​ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അം​ഗീ​കാ​രം ന​ൽ​കാ​ൻ വൈ​കു​ന്ന​തി​നാ​ലാ​ണ്​ പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തെ​ന്ന്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ബീ​ച്ചി​ലേ​ത്​ നി​ർ​മാ​ണം 98 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. ചു​റ്റു​മ​തി​ലി​ന്​ ഉ​യ​രം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന്​ ഉ​ട​ൻ അ​പേ​ക്ഷ ന​ൽ​കും. മാ​വേ​ലി​ക്ക​ര​യി​ലെ കേ​ന്ദ്രം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള സ്ഥ​ല സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ അ​ത്​ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

നാ​യ്​​ക്ക​ൾ പെ​രു​കാ​ൻ കാ​ര​ണം നി​യ​മ​ത്തി​ലെ കാ​ർ​ക്ക​ശ്യം

വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത്​ തെ​രു​വു​നാ​യ്​​ക്ക​ൾ ഇ​ന്ന​ത്തെ​പ്പോ​ലെ പെ​രു​കി​യി​രു​ന്നി​ല്ല. എ​ണ്ണം കു​റ​ഞ്ഞു തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. നി​ല​വി​ൽ ഒ​രു വ​ന്ധ്യം​ക​ര​ണ കേ​ന്ദ്രം സ​ജ്ജീ​ക​രി​ക്കാ​ൻ​ കോ​ടി​ക​ൾ ചെ​ല​വ്​ വ​രും.

2000 ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ഡോ​​​ക്​​​​ട​​​ർ​​​മാ​​​ർ​​ക്കു​ മാ​​ത്ര​​മേ നാ​​​യ്​​​​ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ള്ളൂ. എ.​​​ബി.​​​സി സെ​​​ന്‍റ​​​റി​​​ൽ എ.​​​സി, അ​​​ടു​​​ക്ക​​​ള, പാ​​​ച​​​ക​​​ക്കാ​​​ർ, ശു​​​ചി​​​മു​​​റി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ക​​​ർ​​​ശ​​​ന​​​മാ​​​ണ്.

കെ​ട്ടി​ട​ത്തി​നും മ​റ്റ്​ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്കും​ ഒ​രു​കോ​ടി​യി​ലേ​റെ ചെ​ല​വ്​ വ​രും. ഇ​തി​നാ​യി ഭൂ​മി ക​ണ്ടെ​ത്തേ​ണ്ട​തു​മു​ണ്ട്. ഫ​​​ണ്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ത​​​ദ്ദേ​​​ശ ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. നി​ല​വി​ൽ ര​ണ്ട്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ഒ​രു വ​ന്ധ്യം​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceAlappuzha News
News Summary - No use of Controlling plans- The fear of the street dog will continue
Next Story