ൈബപാസിൽ നിലക്കാത്ത അപകടം; ഫയലിൽ ഉറങ്ങി പഠനം, ഇതുവരെ പൊലിഞ്ഞത് എട്ട് ജീവൻ
text_fieldsആലപ്പുഴ: ബൈപാസിൽ അപകടങ്ങൾ വർധിക്കുേമ്പാഴും പരിഹാരമാർഗമില്ല. അപകടങ്ങൾ തുടർക്കഥയായതോടെ രണ്ടര മാസം മുമ്പ് ആർ.ടി.ഒ നിർദേശപ്രകാരം വിവിധ വകുപ്പുകളുടെയും ബൈപാസ് നിർമാണ കമ്പനിയുടെയും സഹകരണത്തോടെ ടൗൺ എൻഫോഴ്സ്മെൻറ് നടത്തിയ പഠനം വെളിച്ചം കണ്ടിട്ടില്ല.
റിപ്പോർട്ടിലെ നിർദേശങ്ങൾ ഫയലിൽ ഉറങ്ങുന്നു. കാഞ്ഞിരംചിറ െലവൽ ക്രോസിന് തെക്ക് ചൈതന്യമഠം ക്ഷേത്രത്തിനു സമീപം ബൈപാസിലെ വളവിൽ കഴിഞ്ഞ ദിവസം ലോറികൾ കൂട്ടിയിടിച്ച് അപകടമുണ്ടായ സ്ഥലത്ത് രണ്ടര മാസം മുമ്പ് വലിയ അപകടമുണ്ടായപ്പോഴാണ് പഠനം നടത്തിയത്. പഠനം പുരോഗമിക്കുന്നതിനിടെയും അപകടങ്ങൾ നടന്നു. ജില്ല പൊലീസ് മേധാവിയും നഗരസഭ അധ്യക്ഷയും ഉൾപ്പെടെ നൽകിയ നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല റോഡ് സുരക്ഷ കൗൺസിൽ (ഡി.ആർ.എസ്.സി) കൂടാത്തതു കൊണ്ടാണ് തീരുമാനമെടുക്കാത്തതെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.
പ്രധാന നിർദേശങ്ങൾ
നാലോ അഞ്ചോ വേഗ നിരീക്ഷണ കാമറകൾ, ഓവർടേക്കിങ് ഒഴിവാക്കാൻ സൂചന ബോർഡുകൾ, വേഗം കുറക്കാൻ റിഫ്ലക്ടറുകൾ എന്നിവ സ്ഥാപിക്കണം. പൊലീസിന് റോഡ് രക്ഷ ഉപകരണങ്ങൾ വാങ്ങണം. കൊമ്മാടി, കളർകോട് ജങ്ഷനുകളിൽ വാഹനങ്ങൾ തിരിഞ്ഞു വരുമ്പോഴുള്ള ആശയക്കുഴപ്പം പരിഹരിക്കണം. സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയ വലിയ ബോർഡുകളും വേഗപരിധി കാണിച്ചുള്ള ബോർഡുകളും കളർകോടും കൊമ്മാടിയിലും സ്ഥാപിക്കണം.
ബൈപാസിലെ നിയമലംഘനം; കേസെടുത്ത് പൊലീസ്
ബൈപാസിലെ നിയമലംഘകരെ കണ്ടെത്താൻ രംഗത്തിറങ്ങി ജില്ല പൊലീസ്. വാഹനാപകടങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ബൈപാസ് ബീക്കൺ, ആലപ്പുഴ ട്രാഫിക് എൻഫോഴ്സ്മെൻറ് എന്നിവരുടെ നേതൃത്വത്തിൽ ബൈപാസിൽ സിഗ്നൽ ലൈറ്റ് ലംഘനമടക്കം കണ്ടെത്താൻ സ്പെഷൽ ഡ്രൈവ് നടത്തി. 15 ദിവസത്തിനിടെ 842 പെറ്റിക്കേസ് എടുത്തു. 2.21 ലക്ഷം രൂപ പിഴയീടാക്കി. അടുത്തദിവസങ്ങളിലും സ്പെഷൽ ഡ്രൈവ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
11 മാസത്തിനിടെ നിരത്തിൽ പൊലിഞ്ഞവർ
നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ യാഥാർഥ്യമാക്കിയ ബൈപാസിലൂടെ വാഹനങ്ങളുടെ അതിവേഗ യാത്രയാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. ഇതുവരെ എട്ട് ജീവനാണ് പൊലിഞ്ഞത്. 32 പേർക്ക് പരിക്കേറ്റു.
⊿2021 ജനുവരി 28ന് ബൈപാസ് ഉദ്ഘാടനം ചെയ്ത ദിവസം കാറുകൾ കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. 2021 ജനുവരി 29 പുലർച്ച നാലിന് തടി കയറ്റിവന്ന ലോറി കൊമ്മാടിയിലെ ടോൾ പ്ലാസയിൽ ഇടിച്ചുകയറി ബൂത്ത് തകർന്നു
⊿2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അഞ്ച് അപകടങ്ങളിലായി 12 പേർക്ക് പരിക്ക്
⊿2021 മാർച്ച് 29 രാത്രി കളർകോട് ബൈപാസിൽ ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച് സെക്രേട്ടറിയറ്റിലെ അണ്ടർ സെക്രട്ടറി നീർക്കുന്നം സ്വദേശി ജി. സുധീഷ് (48) മരിച്ചു.
⊿2021 ഏപ്രിൽ ഒന്നിന് മാളികമുക്ക് മേൽപാലത്തിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് കാർ ഓടിച്ച കളപ്പുര സ്വദേശി ആഷ്ലിൻ ആൻറണി (26) മരിച്ചു. സുഹൃത്ത് ജിഷ്ണുവിന് (26) പരിക്ക്.
⊿2021 ആഗസ്റ്റ് 10ന് ഇരവുകാട് ഭാഗത്ത് ബൈപാസിലേക്ക് കയറുന്ന ഭാഗത്ത് കാർ കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ചു മറിഞ്ഞ് ഡീസൽ പൊട്ടി ഒഴുകി. തെന്നി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു -അഞ്ചുപേർക്ക് പരിക്ക്.
⊿2021 ആഗസ്റ്റ് 31ന് രാവിലെ കാഞ്ഞിരംചിറ ലെവൽക്രോസിന് മുകളിൽ കാറുകൾ കൂട്ടിയിടിച്ച് മരട് സ്വദേശി സുനിൽകുമാറും (40), ചെല്ലാനം സ്വദേശി ബാബുവും (40) മരിച്ചു. പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ പിന്നീട് മരിച്ചു.
⊿2021 നവംബർ 15ന് വൈകീട്ട് നാലിന് ബൈപാസിൽ കൊമ്മാടി സിഗ്നലിന് സമീപം മിനിലോറി ഇടിച്ച് മംഗലം പനക്കൽ മേഴ്സി നെൽസൺ (50) മരിച്ചു.
⊿2021 ഡിസംബർ രണ്ടിന് പുലർച്ച നാലിന് കാഞ്ഞിരംചിറ െലവൽ ക്രോസിന് മുകളിൽ ലോറികൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു.
⊿2021 ഡിസംബർ ഒമ്പതിന് അർധരാത്രി മേൽപാലത്തിൽ കുതിരപ്പന്തിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മണ്ണഞ്ചേരി കുപ്പേഴത്ത് പുത്തൻപുരയിൽ വാടകക്ക് താമസിക്കുന്ന പള്ളിപ്പറമ്പ് വീട്ടിൽ ഷിഫ്നാസ് (22) മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.