ഒന്നാം ക്ലാസ് പ്രവേശനം: മുൻവർഷത്തേക്കാൾ കുട്ടികള്‍ കുറഞ്ഞു
text_fieldsആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 1,115 പേർ കുറവ്. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 13,239 കുട്ടികളാണ്. എന്നാൽ, ഇത്തവണ 12,124 കുട്ടികളാണ് പൊതുവിദ്യാലയങ്ങളെ ആശ്രയിച്ചത്.
ഇതിൽ 6,314 ആൺകുട്ടികളും 5,810 പെൺകുട്ടികളുമാണ്. അൺ എയ്ഡഡ് സ്കൂളുകൾകൂടി കണക്കിലെടുത്താൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,306 വിദ്യാർഥികളുടെ കുറവാണുള്ളത്. 13,005 കുട്ടികളാണ് ആകെ പ്രവേശനം നേടിയത്. അൺ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷം 1,067 കുട്ടികൾ പ്രവേശനം നേടിയെങ്കിലും ഇത്തവണ 881 പേർ മാത്രമാണുള്ളത്. മുൻ വർഷത്തേക്കാൾ 45,537 കുട്ടികൾ കുറവാണെന്ന് സംസ്ഥാനതലത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.