ഓൺലൈൻ ജോലി വാഗ്ദാനം; സഹകരണ ബാങ്ക് ജീവനക്കാരന് ഒമ്പതുലക്ഷം നഷ്ടമായി
text_fieldsമണ്ണഞ്ചേരി: വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച സർവിസ് സഹകരണ ബാങ്ക് ജീവനക്കാരന് ഒമ്പത് ലക്ഷം രൂപ നഷ്ടമായി.
കാട്ടൂർ സ്വദേശി ജോസ് മോന് (18) ആണ് 9,10,553 രൂപ നഷ്ടമായത്. പലതവണയായി പണം നിക്ഷേപിച്ച് ഓൺലൈൻ ജോബിലൂടെ വരുമാനം നേടാമെന്ന വാഗ്ദാനം വിശ്വസിച്ച് സമൂഹമാധ്യമ ലിങ്ക് മുഖേന ദേവയാനി ഇന്റർനാഷനൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് വാട്സ്ആപ്പിലൂടെ ലഭിച്ച സന്ദേശം പ്രകാരമാണ് പണം നിക്ഷേപിച്ചത്.
ആദ്യ ഘട്ടത്തിൽ പണം നിക്ഷേപിക്കുകയും വലിയ ലാഭം ലഭിക്കുകയും ചെയ്തതോടെയാണ് കൂടുതൽ പണം നിക്ഷേപിച്ചത്. അരുണിമ, വിശാൽ സിങ്, രവി രഞ്ജൻ, മനീഷ് രാമ, രാജ്, നീരജ്, ശ്യാം, സുഭാഷ്, മനക് രാം എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിലേക്കായാണ് പണം നിക്ഷേപിച്ചത്. പണം മടക്കി ലഭിക്കാതെ വന്നതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഐ.ടി ആക്ട് പ്രകാരം മണ്ണഞ്ചേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.