'മോഹൻലാൽ കഥാപാത്രത്തെ പോലെ ഞാൻ ഇട്ടിട്ടുപോകില്ല'
text_fieldsആലപ്പുഴ: പ്രവാസ ജീവിതത്തില്‍ മിച്ചംപിടിച്ചതുകൊണ്ട് നാട്ടില്‍ ബസ് ഇറക്കിയ വരവേല്‍പ്പിലെ മോഹൻലാല്‍ കഥാപാത്രമായ മുരളിയെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കില്ല. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ പണംകൊണ്ട് ഗള്‍ഫ് മോേട്ടഴ്സ് ഇറക്കിയ ആ പ്രവാസി നാട്ടില്‍ അനുഭവിച്ച നൊമ്പരങ്ങള്‍ അതേപടി ഇവിടെ മറ്റൊരാള്‍ ഏറ്റുവാങ്ങുന്നുണ്ട്. ആലപ്പുഴക്കാരനായ എൻ.ആർ.ഐ വ്യവസായി ഹാരിസ് രാജയാണ് സിനിമയിലേതിന് സമാനമായ എതിർപ്പുകൾ നേരിടുന്നത്.
25 വര്‍ഷമായി സൗദി ദമ്മാമിലാണിദ്ദേഹം. വര്‍ഷങ്ങളുടെ കഷ്ടപ്പാടിനൊടുവില് നാട്ടിലൊരു സംരംഭം ആരംഭിക്കണമെന്നതായിരുന്നു എൻജിനീയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിെൻറ ആഗ്രഹം. കുറച്ച് യുവാക്കള്‍ക്ക് ജോലി ലഭിക്കുകയും നാടിന് മുതൽക്കൂട്ടാകുകയും ചെയ്യുമെന്നേ അദ്ദേഹം വിചാരിച്ചിരുന്നുള്ളൂ. എന്നാല്‍, സംരംഭത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപാടെ അനാവശ്യ എതിർപ്പുകൾ വന്നു.
സ്വന്തം വരുമാനത്തില്‍നിന്ന് പ്രളയകാലത്തും കോവിഡിലുമൊക്കെ ആവശ്യമറിഞ്ഞ് സഹായിച്ചയാളാണ് ഇദ്ദേഹം. നാട്ടിലെ രോഗികളെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നയാൾ. എന്നിട്ടും ഇദ്ദേഹത്തിെൻറ പല സംരംഭങ്ങൾക്കും അനാവശ്യ കേസും പരാതിയും നൽകി തടസ്സമുണ്ടാക്കുകയാണ് ചിലർ. പ്രശ്നങ്ങളുണ്ടാക്കുന്നവർക്ക് തെൻറ പദ്ധതികളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അന്യായമായി ഒന്നും ചെയ്യാത്തതിനാൽ കോടതിയിൽ വിഷയം എത്തിക്കുമെന്നുമാണ് ഇദ്ദേഹത്തിെൻറ നിലപാട്.
ചാത്തനാട് ഗാന്ധിനഗർ െറസിഡൻറ്സ് അസോസിയേഷൻ പരിധിയിൽ ഹാരിസ് വാങ്ങിയ വസ്തുവിലെ മതിൽ അസോസിയേഷനിലെ ചിലരുടെ നേതൃത്വത്തിൽ പൊളിച്ചതാണ് ഒടുവിലെ സംഭവം. ഈ അസോസിയേഷന് വേണ്ടി മതിയായ സഹായങ്ങൾ ചെയ്തതിന് പിന്നാലെയാണ് ഹാരിസ് വാങ്ങിയ സ്ഥലത്തിെൻറ മതിൽ തകർത്തത്. അസോസിയേഷനിലെ ഒരംഗം ഇതിന് പിന്നിലുള്ളതിെൻറ തെളിവുകൾ ഭാരവാഹികൾക്ക് നൽകിയിരുന്നു. പൊലീസിലും മന്ത്രി തോമസ് ഐസക്കിനും പരാതി നൽകിയിട്ടുണ്ട്. നിയമാനുസൃതം പ്രവർത്തിക്കുന്ന തെൻറ സംരംഭങ്ങളെ അനാവശ്യമായി കേസിൽപ്പെടുത്തിയാൽ തൊഴിൽ തേടുന്നവർക്കാണ് തിരിച്ചടിയുണ്ടാവുകയെന്നും ഇദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.