അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; കമ്പി തെറിച്ചുവീണ് സ്കൂട്ടർ യാത്രികന് പരിക്ക്
text_fieldsഏരമല്ലൂർ : നിർമാണത്തിലിരിക്കുന്ന അരൂർ - തുറവൂർ ഉയരപ്പാത കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി ഷർട്ടർ ക്രയിൻ ഉപയോഗിച്ച് പൊളിക്കുമ്പോൾ കമ്പി തെറിച്ച് സ്കൂട്ടർ യാത്രികന്റെ തലയിൽ വീണ് ഗുരുതര പരിക്കേറ്റു. ഏരമല്ലൂർ അർബൻ ബാങ്ക് ജീവനക്കാരനായ ഗ്ലാഡ് വിനാണ് (29) ആണ് പരിക്കേറ്റത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.
സുരക്ഷ മുന്നൊരുക്കങ്ങളില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധിക്കുകയും നിർമ്മാണ പ്രവർത്തനം തടയുകയും ചെയ്തു. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. നിർമ്മാണ സ്ഥലത്ത് സൂപ്പർവൈസർമാർ എപ്പോഴും ഉണ്ടാകണമെന്നാണ് വ്യവസ്ഥ.പക്ഷേ ഉത്തരവാദിത്തപ്പെട്ടവർ ആരും തന്നെ നിർമ്മാണ സ്ഥലത്തുണ്ടാകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.