കാത്തിരിപ്പിന് വിരാമം; കുട്ടനാട്ടിൽ നെല്ലുസംഭരണത്തിന് തുടക്കം
text_fieldsആലപ്പുഴ: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടനാട്ടിൽ നെല്ലുസംഭരണത്തിന് തുടക്കമായി. സിവിൽ സൈപ്ലസ് വകുപ്പിെൻറ നിയന്ത്രണത്തിലുള്ള 14 സ്വകാര്യമില്ലുകളാണ് നെല്ലുസംഭരിക്കുന്നത്. തകഴി, നെടുമുടി, കൈനകരി ഉൾപ്പെടെയുള്ള മേഖലയിൽനിന്ന് 60 ലോാഡ് ആദ്യദിനം സംഭരിച്ചു. ഏതൊക്കെ പാടശേഖരങ്ങളിൽ ഏതൊക്കെ മില്ലുകൾ നെല്ലെടുക്കണമെന്ന് നിശ്ചയിച്ചുനൽകിയതോടെ ഇനിയുള്ള ദിവസങ്ങളിൽ നടപടി വേഗത്തിലാകും.
ജില്ലയിൽ 5560 ഹെക്ടറിലാണ് രണ്ടാംവിള നെൽകൃഷിയിറക്കിയത്. ഇതിൽ ഒക്ടോബർ ആദ്യവാരത്തിൽ കൊയ്തെടുത്ത് പാടശേഖരത്തിെൻറ ഓരത്തും വഴിയിലും കൂട്ടിയിട്ട നെല്ലാണ് ഇപ്പോൾ സംഭരിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇരുപേത്തഴിലധികം പാടശേഖരങ്ങളിലെ 1250 ഹെക്ടറിൽ കൊയ്ത്താണ് പൂർത്തിയായത്. തകഴി, പുറക്കാട്, കരുവാറ്റ, നെടുമുടി, പുന്നപ്ര, ആലപ്പുഴ അമ്പലപ്പുഴ, കൈനകരി എന്നിവിടങ്ങളിലെ 4000 ഹെക്ടറിലെ കൊയ്ത്ത് ബാക്കിയുണ്ട്. കാലടിയിൽനിന്നും പാലക്കാട്ടുനിന്നും 45 സ്വകാര്യമില്ലുകൾ സംഭരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവർകൂടി എത്തുന്നതോടെ കാര്യങ്ങൾ വേഗത്തിലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കിഴിവും നനവും കർഷകർക്ക് നഷ്ടം
ഗുണനിലവാര പരിശോധനയിലും നനവിലും കർഷകർക്ക് കനത്തനഷ്ടം. മില്ലുകാർ കിലോക്ക് 27.48 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. ദിവസങ്ങളോളം പാടശേഖരത്ത് കിടന്നതിനാൽ ഈർപ്പം കൂടുതലായതിനാലാണ് മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നത്. ക്വിൻറലിന് അഞ്ചുമുതൽ 10 കിലോവരെയാണ് പലയിടത്തും കുറക്കുന്നത്. ചിലയിടത്ത് കർഷകരുമായി തർക്കത്തിനും വഴിവെക്കുന്നു. ലോഡ് നിറക്കുന്നതിന് പാകമായ രീതിയിൽ എത്തിച്ചുകൊടുക്കണം. ലോഡിങ് ഇനത്തിൽ ക്വിൻറലിന് 115 രൂപയാണ് നൽകേണ്ടത്. ഇതിൽ 12 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ലോറിയിൽ ചുമന്നുനൽകേണ്ട സാഹചര്യമുണ്ടായാൽ ഈ തുകയിൽ വ്യത്യാസം വരും. ഈ ഇനത്തിലും കർഷകർക്ക് വലിയൊരുതുക നഷ്ടമാകും. തമിഴ്നാട്ടിൽനിന്ന് ഏജൻറുമാർ വഴി എത്തുന്ന കൊയ്ത്തുയന്ത്രത്തിെൻറ വാടക മണിക്കൂറിന് 2200 രൂപയാണ്. ഇക്കുറി നൂറുമേനി വിളവ് പലയിടത്തും കിട്ടിയിട്ടില്ല. ഒരേക്കറിൽ 20 ക്വിൻറിലാണ് കിട്ടിയത്.
വഴിനീളെ നെല്ല് കൂട്ടിയിട്ട് കർഷകർ
നെടുമുടി ചെമ്പുംപുറം പണ്ടാരക്കളം മുതൽ പുളിക്കക്കാവ് ജങ്ഷൻ വരെയുള്ള അഞ്ച് കി.മീ. റോഡിെൻറ ഇരുവശത്തും ടൺകണക്കിന് കൊയ്തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. 216 ഏക്കറുള്ള ചെമ്പുംപുറം പഴയകരി-കൊച്ചുകായൽ പാടശേഖരത്തിലെ ധാന്യമണികൾ നനയാതിരിക്കാൻ പടുതയും ചാക്കും വിരിച്ചായിരുന്നു ഇവരുടെ കാത്തിരിപ്പ്. 10ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ച രണ്ട് ലോഡ് മാത്രമാണ് കയറിയത്. ഇനിയും ലോഡുകണക്കിന് നെല്ലാണ് വഴിയോരത്ത് കെട്ടിക്കിടക്കുന്നത്. ഗോഡൗൺ അടക്കമുള്ള സംവിധാനമില്ലാത്ത സഹകരണസംഘം സൊസൈറ്റിയിൽനിന്ന് നെല്ലുസംഭരണം വഴിമാറിയ ആശ്വാസത്തിലാണ് കർഷകർ.
മന്ത്രിസംഘം നേരിട്ടെത്തി
പ്രതിസന്ധിയിലായ നെല്ലുസംഭരണം വേഗത്തിലാക്കാൻ നെടുമുടി പുളിക്കക്കാവിൽ മന്ത്രിതലസംഘം നേരിട്ടെത്തി. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി പി. തിലോത്തമെൻറ നേതൃത്വത്തിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. സെപ്ലെേകാ മാർക്കറ്റിങ് ഓഫിസർമാരായ രാജേഷ്കുമാർ, മായ ഗോപാലകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.