ഓണവിപണിയിൽ പ്രതീക്ഷ അർപ്പിച്ച് പപ്പട വ്യവസായമേഖല
text_fieldsആലപ്പുഴ: സദ്യയുണ്ണുന്നയാൾക്ക് പപ്പടം അനിവാര്യമാണെന്നതുപോലെ പപ്പട വ്യാപാരികൾക്ക് ഓണവിപണിയെ മാറ്റിനിർത്തി മറ്റൊരു കച്ചവടമില്ല. കോവിഡ് വ്യാപനത്തെത്തുടർന്ന് വിവാഹം അടക്കമുള്ള വിപുല പരിപാടികൾ മാറ്റിവെച്ചപ്പോൾ തകർച്ച സംഭവിച്ച മേഖലകളിൽ ഒന്നാണ് പപ്പടവ്യവസായം. പ്രതിസന്ധികളെ മറികടക്കാൻ ഈ ഓണക്കാലത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് പപ്പട വ്യാപാരികൾ.
തങ്ങൾ കരുതലോടെ അണിയറയിൽ ഒരുങ്ങുകയാണെന്ന് പ്രമുഖ ബ്രാൻഡായ ഉർവശി പപ്പടം ഉടമ വൈ. അനിൽ കുമാർ പറയുന്നു.1996ൽ ഗുരുവായൂർ കേന്ദ്രീകരിച്ച് അനിൽകുമാറിെൻറ നേതൃത്വത്തിൽ ചെറിയ തോതിൽ ആരംഭിച്ച ഉർവശി പപ്പടം ഇന്ന് നൂറോളം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന രണ്ടു സ്ഥാപനമായി പ്രവർത്തിക്കുന്നു. 2013ൽ ഉർവശി ഗ്രൂപ് ഗുരുവായൂരിൽനിന്ന് അമ്പലപ്പുഴയിലേക്ക് മാറുകയായിരുന്നു. ഒരുകടയിൽ സാധനങ്ങൾ ഇറക്കിക്കഴിയുമ്പോഴാകും കെണ്ടയ്ൻമെൻറ് സോൺ ആക്കി ആ കട അടപ്പിക്കുന്നത്. സാധാരണ കേരള പപ്പടം 15 ദിവസം വരെയേ കേടുകൂടാതെ ഇരിക്കൂ.
ഇതോടെ ഇങ്ങനെയുള്ള കടകളിൽ നൽകിയ പപ്പടങ്ങൾ പാഴാവുകയാണ് ചെയ്തത്. കൂടാതെ, സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റിൽ തമിഴ്നാട് അപ്പളം നൽകിയത് കേരളത്തിലെ പപ്പട വ്യാപാരികൾക്ക് തിരിച്ചടിയായി. എഗ്രിമെൻറിൽ കേരള പപ്പടം വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നങ്കിലും ഓണക്കിറ്റിെൻറ ടെൻഡർ വാങ്ങിയവർ തമിഴ്നാട്ടിൽനിന്ന് പപ്പടം എടുക്കുകയായിരുന്നു. ഗുരുവായൂരിൽനിന്നുള്ള പപ്പട ആശാന്മാരും നാട്ടിലെ തൊഴിലാളികളും തിരിച്ചുപോകാത്ത അന്തർ സംസ്ഥാന തൊഴിലാളികളും ചേർന്നാണ് ഇപ്പോൾ പപ്പടം നിർമിക്കുന്നത്. എന്നാൽ, 80 രൂപ ആയിരുന്ന ഉഴുന്നുവില 105ലേക്ക് എത്തിയതും മറ്റൊരു പ്രതിസന്ധിയാണ്. ഓണാഘോഷ പരിപാടികളും മറ്റും ഇെല്ലങ്കിലും ഓണത്തിന് മലയാളികൾക്ക് പപ്പടം ഒഴിച്ചുകൂടാനാവാത്തത് പ്രതീക്ഷ നൽകുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.