അടവുനയങ്ങളുമായി പാർട്ടികൾ; ഭീഷണിയായി വിമതരും
text_fieldsമാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിൽ 10 വർഷത്തെ ഭരണത്തുടർച്ച നിലനിർത്താനായി യു.ഡി.എഫും തിരികെ പിടിക്കാൻ എൽ.ഡി.എഫും നിർണായക ശക്തിയാകാൻ എൻ.ഡി.എയും പരമാവധി ശക്തി സമാഹരിച്ചതോടെ ചിത്രം അവ്യക്തം. 18 വാർഡിലായി 66 സ്ഥാനാർഥികളുണ്ട്.
11 വാർഡിൽ ത്രികോണവും മൂന്ന് വാർഡിൽ വീതം ചതുഷ്കോണവും പഞ്ചകോണ മത്സരങ്ങളാണ്. ടൗൺ അഞ്ചിൽ നാല് പാർട്ടിയുടെയും രണ്ട് സ്വതന്ത്രരുടെയും സജീവ സാന്നിധ്യവുംകൊണ്ട് പ്രവചനാതീതമാണ്. പടിഞ്ഞാറൻ മേഖല പാവുക്കര ഒന്നാം വാർഡിൽ കോൺഗ്രസിന് രണ്ടും രണ്ടാം വാർഡിൽ സി.പി.എമ്മിന് രണ്ടും മൂന്നിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും കുട്ടമ്പേരൂർ 13ൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനും വിമതരുണ്ട്. 16ൽ യു.ഡി.എഫിലെ ആർ.എസ്.പിയുടെ പി.എൻ. നെടുവേലിക്കെതിരെ പ്രാദേശിക കോൺഗ്രസ് ഘടകങ്ങളുടേതായി യു.ഡി.എഫ് സ്വതന്ത്രനായി രഞ്ജിത്ത് മഠത്തിലും എൽ.ഡി.എഫ്-എൻ.ഡി.എ സ്ഥാനാർഥികളായി വി.ആർ. ശിവപ്രസാദും കെ.ജി. ശിവപ്രസാദുമാണ്.നിലവിെല സമിതിയിലെ വൈസ് പ്രസിഡൻറ് ഷൈന നവാസ് അഞ്ച് ജനറലിലും ബി.ജെ.പിയിലെ വിജയലക്ഷ്മി ഏഴ് ജനറലിലും കെ.എ. ലെവൻ 15ലും അംഗങ്ങൾ വീണ്ടും ജനവിധി തേടുന്നു.
2010-15 കാലഘട്ടത്തിലെ കോൺഗ്രസ് മെംബർമാരായിരുന്ന വത്സല ബാലകൃഷ്ണൻ, മധു പുഴയോരം, അജിത്ത് പഴവൂർ, രാധാമണി ശശീന്ദ്രൻ, സുജിത്ത് ശ്രീരംഗം, സുനിൽ ശ്രദ്ധേയം, ലതിക ബാലസുന്ദരപ്പണിക്കർ, 2000ലെ മെംബർ എം.വി. സുരേഷ് കുമാർ എന്നിവർ വീണ്ടും ഗോദയിലുണ്ട്.2015ൽ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പടലപ്പിണക്കങ്ങളിലൂടെ അവിശ്വാസങ്ങളില്ലാതെയാണ് ഐക്യമുന്നണി ഭരണം അവസാനിച്ചത്. കോൺഗ്രസ്-ഏഴ്, മുസ്ലിം ലീഗ് സ്വതന്ത്ര -ഒന്ന്, കേരള കോൺഗ്രസ് ജോസഫ് -ഒന്ന്, സി.പി.എം -അഞ്ച്, സി.പി.ഐ -ഒന്ന്, ബി.ജെ.പി -മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.