ഗ്രൂപ്പല്ല, പാർട്ടിയാണ് വലുത് –ബാബുപ്രസാദ്
text_fieldsആലപ്പുഴ: ഗ്രൂപ് അല്ല പാർട്ടിയാണ് വലുതെന്ന് നിയുക്ത ഡി.സി.സി പ്രസിഡൻറ് ബാബുപ്രസാദ്.
കോൺഗ്രസിെൻറ ബൂത്ത് തലത്തിലും വാർഡുതലത്തിലും പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് ആദ്യപരിഗണന. പ്രസിഡൻറ് എന്ന നിലയിൽ ആ മേഖലയിലാണ് കൂടുതൽ ശ്രദ്ധപോകേണ്ടത്. എന്നാൽ, മാത്രേമ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയിച്ചുവരാൻ കഴിയൂ. ആദ്യം പാർട്ടി, പിന്നീട് ഗ്രൂപ് എന്ന നിലയിലാവും പ്രവർത്തനം ഏകോപിക്കുക.
ഒരു സ്ഥാനം നിശ്ചയിക്കുേമ്പാൾ അതിൽ ഒരുപാട് തലത്തിലുള്ള ചർച്ചയും നേതാക്കളുടെ അഭിപ്രായങ്ങളുമുണ്ടാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് ഹൈകമാൻഡ് ആണ്. ജില്ലയിൽ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരണം.
കോൺഗ്രസിന് വലിയ വേരോട്ടമുള്ള ജില്ലയാണ് ആലപ്പുഴ. രണ്ട് തെരഞ്ഞെടുപ്പുകളിൽ തോറ്റുവെന്നത് ശരിയാണ്. പക്ഷേ, അത് ആരുടെയും കുറ്റമല്ല. എല്ലാവിഭാഗത്തെയും ഒരുചരടിൽ കോർത്തിണക്കി കോൺഗ്രസിനെ പഴയനിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഹൈകമാൻഡ് ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കും.
പാർട്ടിയെ തിരികെ കൊണ്ടുവരുന്നതിന് കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. ഭിന്നതകൾ മാറ്റിവെച്ച് പ്രതിപക്ഷ രാഷ്ടീയ പ്രവർത്തനത്തിെൻറ സ്വഭാവം കൈവരിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.