പാസ്വേഡ് ദുരുപയോഗം ചെയ്തു; ജീവനക്കാരനെതിരെ മെഡിക്കൽ ഓഫിസറുടെ പരാതി
text_fieldsഅമ്പലപ്പുഴ: പാസ്വേഡ് ദുരുപയോഗം ചെയ്ത് അനുവാദമില്ലാതെ പ്രോജക്ട് സുലേഖ സൈറ്റിൽ കടന്ന ഉദ്യോഗസ്ഥനെതിരെ മെഡിക്കൽ ഓഫിസർ പരാതി നൽകി.
പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഷിബു സുകുമാരനാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, ജില്ല മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കു പരാതി നൽകിയത്. പുറക്കാട് പഞ്ചായത്തിെൻറ ആവശ്യപ്രകാരം കെ.എം.എം.എൽ പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി രണ്ടു വർഷം മുമ്പ് ആംബുലൻസ് നൽകിയിരുന്നു.
ഇതുവരെ ആംബുലൻസ് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. വലിയ വാഹനമായതിനാൽ ഈ ആംബുലൻസ് മേജർ ആശുപത്രിക്ക് നൽകണമെന്ന് ഡോ. ഷിബു സുകുമാരൻ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആംബുലൻസ് ഡ്രൈവർക്ക് വേതനവും അനുബന്ധ ചെലവുകളും എന്ന പ്രോജക്ട് സുലേഖ സൈറ്റിൽ മെഡിക്കൽ ഓഫിസറുടെ അനുവാദമോ അറിവോ കൂടാതെ എന്റർ ചെയ്തതായി കണ്ടെത്തിയത്. സ്ഥാപനത്തിലെ സുലേഖ സൈറ്റിെൻറ യൂസർ ഐ.ഡി, പാസ്വേഡ് എന്നിവ ദുരുപയോഗം ചെയ്ത് പ്രോജക്ട് എന്റർ ചെയ്ത ഉദ്യോഗസ്ഥനെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.