Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുതിയ കെട്ടിടത്തിന്​...

പുതിയ കെട്ടിടത്തിന്​ വഴിയൊരുങ്ങുന്നു; പൂച്ചാക്കലിൽ പെൻഷൻകാർക്ക്​ ആശ്വാസമാകും

text_fields
bookmark_border
പുതിയ കെട്ടിടത്തിന്​ വഴിയൊരുങ്ങുന്നു; പൂച്ചാക്കലിൽ പെൻഷൻകാർക്ക്​ ആശ്വാസമാകും
cancel
camera_alt

പൂ​ച്ചാ​ക്ക​ൽ സ​ബ്​ ട്ര​ഷ​റി​ക്കാ​യി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പൂ​ച്ചാ​ക്ക​ൽ: 20 വ​ർ​ഷ​ത്തി​ന്​ മു​ക​ളി​ലാ​യി പെ​ൻ​ഷ​ൻ​കാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ത്തി​ന്​ പ​രി​ഹാ​ര​മാ​കു​ന്നു. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ​രി​മി​ത​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന പൂ​ച്ചാ​ക്ക​ൽ സ​ബ്​ ട്ര​ഷ​റി​ക്ക്​ സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​താ​ണ്​ പെ​ൻ​ഷ​ൻ​കാ​ർ​ക്ക്​ പ്ര​തീ​ക്ഷ​യേ​കു​ന്ന​ത്. പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന് വ​ട​ക്ക് ഭാ​ഗ​ത്ത് ട്ര​ഷ​റി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്നു.

സ​ർ​ക്കാ​ർ വ​ക പു​ര​യി​ട​ത്തി​ൽ റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗം, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം, ട്ര​ഷ​റി വ​കു​പ്പ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചാ​ണ്​ സാ​ധ്യ​ത​ക​ൾ പ​ഠി​ച്ച​ത്. പു​റ​മ്പോ​ക്ക് ഉ​ൾ​പ്പെ​ടെ ഏ​ഴു​സെ​ന്‍റ്​ സ്ഥ​ല​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ര​ണ്ട് നി​ല​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ താ​ഴെ ഇ​ട​പാ​ടു​കാ​ർ​ക്കും മു​ക​ളി​ൽ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​നും വേ​ണ്ടി എ​ന്ന രീ​തി​യി​ലാ​ണ് ഏ​ക​ദേ​ശ​ധാ​ര​ണ.

എ​ന്നാ​ൽ, ഇ​തെ​ല്ലാം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ മാ​ത്ര​മാ​ണെ​ന്നും വി​ശ​ദ പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മേ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​വൂ എ​ന്നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന. നി​ല​വി​ൽ പൂ​ച്ചാ​ക്ക​ൽ പ​ഴ​യ പാ​ല​ത്തി​നു​സ​മീ​പം സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ലെ നി​ല​യി​ൽ വാ​ട​ക ന​ൽ​കി​യാ​ണ്​ സ​ബ്​ ട്ര​ഷ​റി പ്ര​വ​ർ​ത്ത​നം. പെ​ൻ​ഷ​ൻ​കാ​ർ മാ​ത്രം 1200 പേ​ർ ഇ​വി​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വ​യോ​ധി​ക​രും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യി​ട്ടു​ള്ള ഇ​വ​ർ ട്ര​ഷ​റി താ​ഴ​ത്തെ നി​ല​യി​ലാ​ക്ക​ണ​മെ​ന്ന്​ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new buildingPensioners
News Summary - Paving the way for the new building; Pensioners will get relief from catting
Next Story