Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെരുമ്പള്ളി,...

പെരുമ്പള്ളി, വലിയഴീക്കൽ: ജിയോ ബാഗ് സ്ഥാപിക്കാൻ ടെൻഡർ നടപടിയായി

text_fields
bookmark_border
പെരുമ്പള്ളി, വലിയഴീക്കൽ: ജിയോ ബാഗ് സ്ഥാപിക്കാൻ ടെൻഡർ നടപടിയായി
cancel
camera_alt

കടലാക്രമണത്തിൽ പെരുമ്പള്ളി ഭാഗത്ത് തീരദേശ റോഡ്

മണ്ണിനടിയിലായപ്പോൾ (ഫയൽ ചിത്രം)

ക​ട​ൽ​ക്ഷോ​ഭ ദു​രി​ത​ത്തി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന്​

പ്ര​തീ​ക്ഷ

ആ​റാ​ട്ടു​പു​ഴ: ക​ട​ൽ​ക്ഷോ​ഭ​ത്തി​ന്റെ കൊ​ടി​യ ദു​രി​ത​ങ്ങ​ൾ പേ​റു​ന്ന പെ​രു​മ്പ​ള്ളി, വ​ലി​യ​ഴീ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ തീ​ര​സം​ര​ക്ഷ​ണം ഉ​ട​ൻ സാ​ധ്യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ.

അ​ടു​ത്തി​ടെ​യു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ലി​യ​ഴീ​ക്ക​ൽ -തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ദേ​ശ റോ​ഡ് മ​ണ്ണി​ന​ടി​യി​ലാ​വു​ക​യും ദി​വ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ചെ​റു​താ​യി ക​ട​ലി​ള​കി​യാ​ൽ​പോ​ലും ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വി​ടെ ക​ട​ൽ​ഭി​ത്തി പേ​രി​നു​പോ​ലും നി​ല​വി​ലി​ല്ല. റോ​ഡി​ൽ അ​ടി​ഞ്ഞ മ​ണ​ൽ നീ​ക്കാ​നു​ള്ള പൊ​തു​മ​രാ​മ​ത്തി​ന്റെ നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി​യാ​കാ​തെ മ​ണ്ണ് നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ട്. ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന അ​ധി​കാ​രി​ക​ളു​ടെ ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് തീ​രം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ണ്ട​ത്. പെ​രു​മ്പ​ള്ളി, വ​ലി​യ​ഴീ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ലെ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന്​ ജി​യോ ബാ​ഗ് സ്ഥാ​പി​ക്കാ​ൻ 78.85 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തി​ന്റെ നി​ല​വി​ലെ അ​വ​സ്ഥ പ​രി​ഗ​ണി​ച്ച് വി​ളി​ച്ച ഷോ​ർ​ട്ട്​ ടെ​ൻ​ഡ​ർ 17ന് ​തു​റ​ക്കും. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaPerumballyValiyazheekalJio Bag
News Summary - Perumbally, Valiyazheekal: Tender process for installation of Jio Bag
Next Story