പിണറായി സർക്കാർ മുസ്ലിം മതപഠന കേന്ദ്രങ്ങൾക്ക് ധനസഹായം നൽകിയില്ല
text_fieldsആലപ്പുഴ: മുസ്ലിം മതപഠന കേന്ദ്രങ്ങൾക്ക് ഒന്നാം പിണറായി വിജയൻ സർക്കാർ കൈയയച്ച് സാമ്പത്തികസഹായം നൽകുകയാണെന്ന സംഘ്പരിവാർ കേന്ദ്രങ്ങളുടെ കുപ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി വിവരാവകാശരേഖ പുറത്ത്. ആദ്യ പിണറായി സർക്കാർ 2016ല 21.9 കോടി ആ വർഷത്തെ ബജറ്റിൽ വിലയിരുത്തിയിരുെന്നങ്കിലും ഒരു പൈസപോലും നൽകിയില്ല. എന്നാൽ, ഈ തുക ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാന ബജറ്റിൽ പാസാക്കിയതായിരുെന്നന്ന വസ്തുതയാണ് വെളിയിൽ വന്നത്.
പിണറായി സർക്കാർ കേന്ദ്ര ആവിഷ്കൃത പദ്ധതിക്ക് 2017മുതൽ 2021 വരെ സാങ്കേതികത്വം പുലർത്തുന്നതിന് ഒാരോ വർഷവും ഒരുലക്ഷം രൂപ വീതം മാത്രമാണ് വകയിരുത്തിയത്. എങ്കിലും അതുേപാലും ചെലവഴിച്ചിട്ടില്ലെന്നാണ് കൊച്ചിയിലെ ദി പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ധനകാര്യ(ഇൻഫർമേഷൻ)വകുപ്പ് പറയുന്നത്.
അതേസമയം, ഉമ്മൻ ചാണ്ടി സർക്കാറാകട്ടെ 2011ൽ 25 കോടി മുസ്ലിം മതപഠന കേന്ദ്രങ്ങൾക്ക് ബജറ്റിൽ വകയിരുത്തുകയും 14.9 കോടി വിതരണവും ചെയ്തു. 2012ൽ 30 കോടി വകയിരുത്തി 7.76 കോടിയും 2014ൽ 43.21 കോടി വകയിരുത്തി 20.88 േകാടിയും വിതരണം ചെയ്തു. 2015ൽ 43.93 കോടി വകയിരുത്തിയെങ്കിലും പണമൊന്നും ചെലവഴിച്ചില്ല.
ബി.ജെ.പി ഉൾപ്പെടെയുള്ള സംഘ്പരിവാർ കേന്ദ്രങ്ങൾ പിണറായി സർക്കാർ മുസ്ലിം പ്രീണനം തുടരുെന്നന്ന ആരോപണം ദേശീയതലത്തിൽതന്നെ ഉയർത്തുേമ്പാൾ വസ്തുത അതല്ലെന്ന് വ്യക്തമാക്കി പ്രതിരോധിക്കാതിരുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ടുകൊണ്ടായിരിക്കണമെന്ന് എം.കെ. ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, മറുപടിയിൽ മറ്റു മതവിഭാഗങ്ങൾക്ക് ചെലവഴിക്കുന്ന തുകയുടെ കണക്ക് അറിയില്ലെന്നായിരുന്നു മറുപടി. ആർ.ടി.ഐ ആക്ട് 6(3) പ്രകാരം അപേക്ഷ രണ്ട് സർക്കാർ വകുപ്പുകൾ കയറിയിറങ്ങിയിട്ടും ആർക്കും ഇത് അറിയില്ലെന്ന് പറയുന്നത് കൗതുകം ഉണർത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.