അമ്പലപ്പുഴയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; തിരിഞ്ഞുനോക്കാതെ അധികൃതർ
text_fieldsഅമ്പലപ്പുഴ: പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം കിണറുമുക്ക് ജങ്ഷനു സമീപമാണ് വിവിധയിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ജങ്ഷനിൽ തീരദേശ റോഡിന്റെ മധ്യഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടു. ഇത് ചെറുതും വലുതുമായ വാഹനാപകടങ്ങൾക്കും കാരണമാകുന്നു. വേനൽ കനത്തതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോഴാണ് ഈ സ്ഥിതി. ഒഴുകുന്ന കുടിവെള്ളം സമീപത്തെ വീടുകളിലും പുരയിടങ്ങളിലും നിറഞ്ഞു കിടക്കുകയാണ്. നാട്ടുകാരുടെ പരാതിയിൽ ഏതാനും മാസം മുമ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാർ പരിഹരിച്ചെങ്കിലും ഇതിന് അധികം ആയുസ്സുണ്ടായില്ല. റോഡ് പൊളിച്ച് അറ്റകുറ്റപ്പണി ചെയ്യാനുള്ള അനുമതി പൊതുമരാമത്ത് വകുപ്പിൽനിന്ന് ലഭിക്കാത്തതാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.