പൈപ്പുകൾ കുഴിച്ചിട്ട് ശരിയായി മൂടിയില്ല; അപകടം പതിയിരിക്കുന്നു
text_fieldsമാന്നാർ: ജൽ ജീവൻ പദ്ധതിയുടെ ജലവിതരണ പൈപ്പുകൾ കുഴിച്ചിട്ട റോഡുകളിൽ അപകടം പതിയിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമായ കുടിവെള്ള പൈപ്പുകൾ എല്ലാ റോഡുകളുടെയും ഒരുവശത്തുകൂടി ജെ.സി.ബി ഉപയോഗിച്ച് പത്തടിയോളം ആഴത്തിൽ കുഴിയെടുത്താണ് സ്ഥാപിച്ചത്.
കുഴികൾ ശരിയായ രീതിയിൽ മണ്ണിട്ടുമൂടാത്തതിനാൽ ഇതറിയാതെ വശംചേർന്നുവരുന്ന വാഹനങ്ങൾ താഴ്ന്നുപോകുന്നത് നിത്യസംഭവമായി. ഇരു ചക്ര-മുച്ചക്ര വാഹനങ്ങൾ കുഴികളിൽ താഴ്ന്നുണ്ടായ അപകടങ്ങളിൽ പലർക്കും പരിക്കേറ്റു.
ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായതോടെ കുഴിയുടെ അടിയിലേക്ക് മേൽമണ്ണിരുത്തി മുകൾഭാഗം താഴ്ന്നിരിക്കുകയാണ്. പൈപ്പിട്ട ഭാഗത്ത് മുകൾ ഭാഗം കോൺക്രീറ്റോ ടാറിങ്ങോ നടത്തി പഴയനിലയിൽ ആക്കണമെന്ന നിബന്ധന കരാറുകാർ പാലിക്കാത്തത് അപകടങ്ങൾ വർധിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.