ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; മാനവീയം പാർക്കിലെ കളിയുപകരണങ്ങൾ നശിക്കുന്നു
text_fieldsഅരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെ മാനവീയം വേദിയിൽ സ്ഥാപിച്ച കുട്ടികളുടെ കളിയുപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. കുട്ടികൾ കയറിയാൽ വീണു കാലിന് പരിക്ക് പറ്റാൻ സാധ്യതയുള്ളതാണ് പല ഉപകരണങ്ങളും. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമാകുമ്പോഴേക്കും പാർക്കിലെ കളി ഉപകരണങ്ങൾ നശിക്കുന്നത് ഗുണനിലവാരമില്ലാത്തതുകൊണ്ടാണെന്ന് നാട്ടുകാർ പറയുന്നു.
സ്ഥാപിച്ച കരാറുകാരനെ കൊണ്ട് തന്നെ ഉപകരണങ്ങൾ നന്നാക്കുവാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് ആവശ്യം. നിബന്ധനകൾ പാലിക്കാൻ പാർക്കിൽ സൂക്ഷിപ്പുകാരനെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്. അറ്റകുറ്റപ്പണി നടത്തുന്നതുവരെ പ്രവേശനം തടയണമെന്ന് മാനവീയം വേദിയിലെത്തുന്നവർ പറയുന്നു.
ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് എരിയകുളത്തിന്റെ നവീകരണത്തോടൊപ്പം മാനവീയം വേദിയും പാർക്കും നിർമിച്ചത്. നിർമ്മാണത്തിൽ അപാകതയും അഴിമതിയുമുണ്ടെന്ന് നിർമ്മാണാവസ്ഥയിൽ തന്നെ ആരോപണമുയർന്നിരുന്നു. പാർക്കിലെ ഉപകരണങ്ങൾ അധികകാലമാകുന്നതിനു മുമ്പ് നശിച്ചു തുടങ്ങിയതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം വി.കെ. ഗൗരീശൻ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.