വഴിതെറ്റിയ അമ്മക്ക് വഴികാട്ടിയായി പൊലീസ്
text_fieldsആലപ്പുഴ: ക്ഷേത്ര ദർശനത്തിന് േപായി തിരികെ വരുേമ്പാൾ വഴിതെറ്റിയ വയോധികക്ക് പൊലീസ് തുണയായി. കൊട്ടാരക്കര നടുവത്തൂരിലെ അഭിലാഷ് ഭവനത്തിൽ ചന്ദ്രശേഖരന്‍റെ ഭാര്യ ശൈലജകുമാരിക്കാണ് (76) ആലപ്പുഴ നോർത്ത് പോലിസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. വിനോദും സംഘവും സഹായവുമായെത്തിയത്.
മകൻ അനീഷിനോടൊപ്പം ചേർത്തല വാരനാട് ക്ഷേത്രത്തിൽ പോയി തിരികെവരുേമ്പാൾ വഴിതെറ്റി ശൈലജകുമാരി ആലപ്പുഴ ശവക്കോട്ട പാലം ജങ്ക്ഷനിൽ ഇറങ്ങുകയായിരുന്നു. ഇതറിയാതെ മകൻ യാത്ര തുടരുകയും ചെയ്തു.
എങ്ങോട്ട് പോകണമെന്നറിയാതെ ശൈലജകുമാരി പരിഭ്രമിച്ചുനിൽക്കുേമ്പാഴാണ് സി.ഐയും സംഘവും അതുവഴി വന്നത്. കാര്യങ്ങൾ തിരക്കിയപ്പോൾ മകന്‍റെ ഫോൺ നമ്പറോ മറ്റോ കൈയിലില്ലെന്ന് പറഞ്ഞു. തുടർന്ന് പൊലീസ് നടുവത്തൂർ പഞ്ചായത്തുമായി ബന്ധപ്പെട്ട് മകൻ അനീഷിന്‍റെ നമ്പർ വാങ്ങി വിവരം അറിയിച്ചു. വണ്ടാനത്ത് ഇറങ്ങിയ അനീഷിന്‍റെ അരികിലേക്ക് പിങ്ക് പട്രോളിന്‍റെ വണ്ടിയിൽ ശൈലജയെ എത്തിച്ചാണ് പൊലീസ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.