തെരുവിൽ അലഞ്ഞ യുവാവിന് തുണയായി പൂച്ചാക്കൽ പൊലീസും 'തെരുവ് വെളിച്ച'വും
text_fieldsആലപ്പുഴ: വാഹനം ഇടിച്ച് പരിക്കേറ്റ് കൈയിൽ പ്ലാസ്റ്ററുമായി തെരുവിൽ അലഞ്ഞ യുവാവിനെ പൂച്ചാക്കൽ െപാലീസ് ഇടപെട്ട് എറണാകുളം കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന തെരുവ് വെളിച്ചം അഭയകേന്ദ്രത്തിൽ എത്തിച്ചു. പൂച്ചാക്കൽ സ്വദേശിയായ യുവാവിെൻറ ൈദന്യാവസ്ഥ കാണുന്നുണ്ടെങ്കിലും കോവിഡ് ഭീതിയിൽ നാട്ടുകാരാരും സഹായിക്കാൻ തയാറായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം സ്വരാജ് എന്ന ഓട്ടോ ഡ്രൈവർ വിവരം എറണാകുളത്തെ സാമൂഹികപ്രവർത്തകൻ തെരുവോരം മുരുകനെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ അരൂരിലെ ജീവകാരുണ്യഭവൻ സംഘടനയുടെ ഡയറക്ടർ സാജു ആളുക്കാരനുമായി മുരുകൻ ബന്ധപ്പെട്ടു. ബിനീഷ്, ഷിജിൽ, ജോജോ എന്നീ യുവാക്കളോടൊപ്പം സാജു ആംബുലൻസുമായി വ്യാഴാഴ്ച പൂച്ചാക്കൽ െപാലീസ് സ്റ്റേഷനിലെത്തി. സി.ഐ അജയ് മോഹൻ നൽകിയ അനുമതിപത്രം വാങ്ങി വാവ എന്ന 46കാരനെ ഏൽപിക്കുകയായിരുന്നു. വൈകീട്ടുതന്നെ മുരുകനും സംഘവും യുവാവിനെ കുളിപ്പിച്ച് വൃത്തിയാക്കി. മുടി വെട്ടാൻ ശ്രമിക്കുന്നതിനിെടയാണ് ൈകയിലെ മുറിവ് ശ്രദ്ധയിൽപെട്ടത്. ഇടതുകൈയിലെ പ്ലാസ്റ്റർ ഇളകിയിരുന്നു. കോടതിയിൽ ഹാജരാക്കിയശേഷം യുവാവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കും. ഉൗരിയെടുക്കാൻ കഴിയാത്ത മോതിരം മാറ്റണമെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മുരുകൻ 'മാധ്യമ'ത്തോട് പറഞ്ഞു.
പെയിൻറിങ് തൊഴിലാളി ആയിരുന്ന വാവയുടെ ബന്ധുക്കളെക്കുറിച്ച് വിവരമില്ലെന്നും വർഷങ്ങളായി തെരുവിലാെണന്നും നാട്ടുകാർ പറയുന്നു. േകാവിഡുകാലത്ത് തെരുവിൽനിന്ന് രക്ഷിക്കുന്ന 1000ാമത്തെ ആളാണ് വാവയെന്ന് മുരുകൻ പറഞ്ഞു. സാമൂഹികനീതി വകുപ്പിെൻറ അനുമതിയോടെ നടക്കുന്ന സംരക്ഷണ പ്രവർത്തനങ്ങളിൽ പൊലീസിെൻറയും നാട്ടുകാരുെടയും ഭാഗത്തുനിന്ന് നിസ്സീമമായ പിന്തുണയാണ് ലഭിക്കുന്നത്. ഏതുസമയത്തും സഹായവുമായി ഓടിയെത്തുന്ന നടൻ വിനു മോഹെനയും ഭാര്യ വിദ്യെയയും എ.എം. ആരിഫ് എം.പിയെയും മറക്കാനാവില്ലെന്ന് മുരുകൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.