ആഫ്രിക്കൻ ഒച്ച് പെരുകുന്നു; ജനം ദുരിതത്തിൽ
text_fieldsപൂച്ചാക്കൽ: അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വ്യാപകം. ഇവയെ നശിപ്പിക്കാൻ പഞ്ചായത്തിെൻറ നേതൃത്വത്തിൽ പ്രത്യേക പദ്ധതി വേണമെന്ന ആവശ്യം ശക്തമായി.
മഴക്കാലമാണ് ഇവയെ നശിപ്പിക്കുന്നതിനുള്ള സമയമെന്നും ഒരാഴ്ച നീളുന്ന സ്പെഷൽ ഡ്രൈവ് നടത്തലാണ് പരിഹാരമെന്നും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കൻ ഒച്ചുകൾ ഒരേസമയം ആൺ, പെൺ സ്വഭാവം കാണിക്കുന്നതുമൂലം 800 മുട്ടകൾ വരെ ഓരോ ഒച്ചും ഇടുന്നതിനാൽ കൂടാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.
ഒച്ച് വ്യാപമാകുന്നതോടെ വൻ കൃഷിനാശവും കൂട്ടികൾക്ക് ഉൾപ്പെടെ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണ്. വാട്ടർ ടാങ്കുകൾ ഉൾപ്പെടെ ശുദ്ധജല സ്രോതസ്സുകളിൽ കടന്നുകൂടി ശുദ്ധജലം മലിനമാക്കുന്നുമുണ്ട്. സൂര്യപ്രകാശം പ്രത്യക്ഷമാകുന്നതോടെ വീടുകളുടെ അകത്തേക്കുവരെ കയറുന്ന സ്ഥിതിയുണ്ടാകും. സന്നദ്ധ സംഘങ്ങൾ മുന്നിട്ടിറങ്ങി കല്ലുപ്പുകൾ വിതറി ഇവയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമല്ല. കല്ലുപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നത് കൃഷിക്കും ഹാനികരമാണ്. പുകയിലക്കഷായവും തുരിശും ഉപയോഗിച്ച് ഇവയെ തുരത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.