ലബോറട്ടറിക്ക് ദേശീയ അവാർഡ്; പാണാവള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് വീണ്ടും അംഗീകാരം
text_fieldsപൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പ്രാഥമികാരോഗ്യത്തിലെ ലബോറട്ടറിക്ക് ദേശീയ അംഗീകാരം ലഭിച്ചതോടെ പാണാവള്ളി പി.എച്ച്.സിക്ക് വീണ്ടും അവാർഡ് ലഭിച്ചു. പൊലൂഷൻ കൺട്രോളിെൻറ അവാർഡ്, കായകല്പ, എൻ.ക്യു.എ.എസ്, കെ.എ.എസ്.എച്ച് തുടങ്ങിയ അവാർഡുകളും ഇതിനകം പി.എച്ച്.സി നേടിയിട്ടുണ്ട്. ലബോറട്ടറികളുടെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ഓഫ് ലബോറട്ടറീസിെൻറ ആദ്യപടിയായ അടിസ്ഥാന സംയോജിത ഗുണനിലവാരം ഉറപ്പുവരുത്തുന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിനാണ് അവാർഡ്.
മൂന്ന് വർഷത്തിനുള്ളിൽ നേരിട്ട് നടത്തുന്ന വിലയിരുത്തലിനുശേഷം എൻ.എ.ബി.എൽ അക്രഡിറ്റേഷന് അർഹതയും നേടും. ലാബ് പരിശോധന മികച്ചരീതിയിൽ നടത്തുന്നതിനാലാണ് ആദ്യഘട്ടം അംഗീകാരം ലഭ്യമായത്. വർഷങ്ങളായി പ്രവർത്തിക്കാതിരുന്ന ലബോറട്ടറി കെട്ടിടം 2017 ആഗസ്റ്റിലാണ് പ്രവർത്തനസജ്ജമായത്.
ലബോറട്ടറിയുടെ തുടക്കംമുതൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ കീഴിൽ ലാബ് ടെക്നീഷ്യനായി പ്രവർത്തിച്ച ഗ്രീഷ്മ ദാസിന് 2019ൽ താലൂക്കിെല മികച്ച ലാബ് ടെക്നീഷ്യനുള്ള ആർ.എൻ.ടി.സി.പി ബെസ്റ്റ് പെർഫോർമർ അംഗീകാരവും ലഭിച്ചിരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറയും ലബോറട്ടറിയുടെയും മികവാർന്ന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. പ്രദീപ് കൂടക്കലിെൻറ നേതൃത്വത്തിലെ പഞ്ചായത്ത് ഭരണസമിതിയുടെയും മെഡിക്കൽ ഓഫിസർ ഡോ. അരുൺ മിത്രയുടെയും യോജിച്ചുള്ള പ്രവർത്തനം സഹായകരമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.