പാർക്കിങ് ബോട്ട് സ്റ്റേഷൻ വരാന്തയിൽ; പരാതിയുമായി യാത്രക്കാർ
text_fieldsപൂച്ചാക്കൽ: പാണാവള്ളി ബോട്ട് സ്റ്റേഷൻ ഓഫിസ് വരാന്തയിലെ വാഹന പാർക്കിങ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ.
യാത്രക്കാർക്കും ജീവനക്കാർക്കും തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പാർക്കിങ് അനുവദിക്കരുത്. ആർക്കും തടസ്സം സൃഷ്ടിക്കാതെ, വരാന്തയുടെ ഒരു മൂലയിലാണ് ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതെന്നാണ് സ്റ്റേഷൻ മാസ്റ്റർ പറയുന്നത്.
ജീവനക്കാരുടെ വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഹന പാർക്കിങ് കൂടുന്നത് മൂലം ഇവിടെ ഭംഗിയായി വിരിച്ച ടൈലുകൾക്ക് കേടുപാടുകൾ സംഭവിച്ച് നശിക്കുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നു. ഇവിടെനിന്ന് അൽപം മാറിയുള്ള പഴയ ബോട്ട് സ്റ്റേഷൻ ഓഫിസ് കെട്ടിടം ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. വാഹന പാർക്കിങ്ങിനെങ്കിലും ഇത് ഉപയോഗപ്പെടുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.