Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോഴിമാലിന്യസംഭരണ കരാർ...

കോഴിമാലിന്യസംഭരണ കരാർ വ്യാജമെന്ന്​ കണ്ടെത്തൽ; അനുമതിപത്രം റദ്ദാക്കും

text_fields
bookmark_border
കോഴിമാലിന്യസംഭരണ കരാർ വ്യാജമെന്ന്​ കണ്ടെത്തൽ; അനുമതിപത്രം റദ്ദാക്കും
cancel

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​​ലെ കോ​ഴി​മാ​ലി​ന്യ​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ വ്യാ​ജ​മെ​ന്ന്​ ക​ണ്ടെ​ത്ത​ൽ. ഏ​ജ​ൻ​സി​യു​ടെ ക​രാ​ർ റ​ദ്ദാ​ക്കും. ക​രാ​റു​കാ​ര​നോ​ട്​ ന​ഗ​ര​സ​ഭ വി​ശ​ദീ​ക​ര​ണം തേ​ടി. ക​രാ​റി​ൽ കൃ​ത്രി​മം ന​ട​ന്നു​വെ​ന്ന​ പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ്​ പു​തി​യ ക​ണ്ടെ​ത്ത​ൽ. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട ച​ർ​ച്ച​ക്ക്​ എ​ടു​ക്കും​​ മു​മ്പേ കോ​ഴി​മാ​ലി​ന്യ​സം​ഭ​ര​ണ ക​രാ​ർ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ അ​ഡ്വ. റീ​ഗോ രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.

ക​രാ​റു​കാ​ര​ൻ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്​ വ്യാ​ജ​മാ​ണെ​ന്നും അ​നു​മ​തി​​പ​ത്രം റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി എം.​എം. മും​താ​സ്​ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ ക​രാ​റു​കാ​ര​ന്​ നോ​ട്ടീ​സ്​ ന​ൽ​കും. ക​രാ​ർ ഏ​റ്റെ​ടു​ത്ത ജ​ന്ന​ത്ത് ഫാം ​ഏ​ജ​ന്‍സി ന​ഗ​ര​സ​ഭ​യി​ല്‍ സ​മ​ര്‍പ്പി​ച്ച രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി അ​പാ​ക​ത ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ റ​ദ്ദാ​ക്കി റീ ​ടെ​ൻ​ഡ​ർ ചെ​യ്യാ​ന്‍ കൗ​ണ്‍സി​ല്‍ തീ​രു​മാ​നി​ച്ചു.

2021ൽ ​ന​ഗ​ര​സ​ഭ ന​ൽ​കി​യ അ​നു​മ​തി​പ​ത്രം പു​തു​ക്കാ​തെ തീ​യ​തി​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യാ​ണ്​ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ ബോ​ധ്യ​മാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഫ​യ​ലു​ക​ളും ബു​ധ​നാ​ഴ്ച ന​ട​ന്ന കൗ​ൺ​സി​ലി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന്​ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. കി​ലോ​ക്ക്​ 1.5 രൂ​പ നി​ര​ക്കി​ൽ ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്ന്​ കോ​ഴി​മാ​ലി​ന്യം സം​ഭ​രി​ക്കാ​നാ​ണ്​ ക​രാ​ർ. പി​ന്നീ​ട് പു​തു​ക്കാ​തെ തീ​യ​തി​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. അ​നു​മ​തി​പ​ത്രം കൃ​ത്യ​മാ​യി പു​തു​ക്കാ​ത്ത ഏ​ജ​ൻ​സി​ക്ക് ന​ഗ​ര​സ​ഭ കോ​ഴി​മാ​ലി​ന്യം സം​ഭ​രി​ക്കാ​ൻ വീ​ണ്ടും അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ളാ​ണ് ഇ​തി​ന്​ പി​ന്നി​ലെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. പു​തു​ക്കാ​ത്ത അ​നു​മ​തി​പ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ്​ ഈ​വ​ർ​ഷ​​​ത്തെ ക​രാ​റും സാ​ധ്യ​മാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്​ ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​ആ​ര്‍. പ്രേം, ​എ.​എ​സ്. ക​വി​ത, എം.​ജി. സ​തീ​ദേ​വി, ന​സീ​ർ പു​ന്ന​ക്ക​ല്‍, ആ​ര്‍. വി​നി​ത, എ​ൽ.​ഡി.​എ​ഫ്​ പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി സെ​ക്ര​ട്ട​റി സൗ​മ്യ​രാ​ജ്, ക​ക്ഷി​നേ​താ​ക്ക​ളാ​യ അ​ഡ്വ. റീ​ഗോ​രാ​ജു, ഡി.​പി. മ​ധു, കൗ​ണ്‍സി​ല​ര്‍മാ​രാ​യ കെ. ​ബാ​ബു, മ​നു ഉ​പേ​ന്ദ്ര​ന്‍, കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ബി. ​ന​സീ​ര്‍, സെ​ക്ര​ട്ട​റി എ.​എം. മും​താ​സ്, എ​ന്‍ജി​നീ​യ​ര്‍ ഷി​ബു നാ​ല്‍പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

വാ​ർ​ഡ്​ വി​ഭ​ജ​ന​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം.

മി​ക്ക​വാ​ർ​ഡു​ക​ളി​ലെ​യും അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​ലാ​ണ്​ പ​രാ​തി​ക​ൾ ഏ​റെ​യും. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളാ​യ തി​രു​വ​മ്പാ​ടി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തെ തി​രു​വ​മ്പാ​ടി വാ​ർ​ഡി​ൽ​നി​ന്ന്​ വ​ലി​യ​കു​ളം വാ​ർ​ഡി​ലേ​ക്കും പ​ഴ​വീ​ട് ക്ഷേ​ത്ര​ത്തെ പ​ഴ​വീ​ട് വാ​ർ​ഡി​ൽ നി​ന്ന്​ ഹൗ​സി​ങ് കോ​ള​നി വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​തി​ലും പ്ര​തി​​ഷേ​ധി​ച്ച്​ കൗ​ൺ​സി​ല​ർ രം​ഗ​ത്തെ​ത്തി. ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​ക്ട​ർ​ക്കും സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​നും സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ പ​റ​ഞ്ഞു. പു​ല​യ​ൻ വ​ഴി മാ​ർ​ക്ക​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ൻ 59 ദി​വ​സം ബാ​ക്കി നി​ൽ​ക്കെ സ്വ​കാ​ര്യ​സ്ഥ​ല​ത്ത്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം ഏ​റ്റെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Newspoultry waste
News Summary - Poultry waste storage contract found to be fake
Next Story