Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎന്തൊരു വില; എങ്ങനെ...

എന്തൊരു വില; എങ്ങനെ ജീവിക്കും

text_fields
bookmark_border
എന്തൊരു വില; എങ്ങനെ ജീവിക്കും
cancel
തൊ​ട്ട​തി​നെ​ല്ലാം തീ​വി​ല. വി​ല​ക്ക​യ​റ്റം നി​മി​ത്തം ഭ​ക്ഷ​ണാ​വ​ശ്യം​പോ​ലും നി​റ​വേ​റ്റാ​ൻ കു​ടും​ബ​ങ്ങ​ൾ പെ​ടാ​പ്പാ​ട്​ പെ​ടു​ന്നു. വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ പൊ​തു​വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു​മി​ല്ല. നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക്​ വി​​ല കു​​തി​​ച്ചു​​യ​​രു​​മ്പോ​​ൾ സ​​ബ്സി​​ഡി​​യു​​ള്ള അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ളി​​ല്ലാ​​തെ നോ​​ക്കു​​കു​​ത്തി​​ക​​ളാ​​കു​​ക​​യാ​​ണ്​ സ​​പ്ലൈ​​കോ വി​​ൽ​​പ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ. ​മ​ത്സ്യ, മാം​സ വി​പ​ണി, ഹോ​ട്ട​ൽ മേ​ഖ​ല, നി​ർ​മാ​ണ മേ​ഖ​ല തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. ഹോ​ട്ട​ലു​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കാ​ത്ത​ത്ര വി​ല​യാ​ണ്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം നി​മി​ത്തം ലൈ​ഫ്​ പ​ദ്ധ​തി​യി​ൽ വീ​ട്​ ല​ഭി​ച്ച​വ​ർ മു​ത​ൽ 1000 ച​തു​ര​ശ്ര​യ​ടി​യി​ലേ​റെ വ​ലു​പ്പ​മു​ള്ള വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​ർ വ​രെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ നെ​ട്ടോ​ട്ട​മാ​ണ്. വി​ല​ക്ക​യ​റ്റ​ത്തി​ൽ അ​ന്ധാ​ളി​ച്ച്​ നി​ൽ​കു​ക​യാ​ണ് ജ​നം. വി​ല​ക്ക​യ​റ്റം നി​മി​ത്തം ഒ​രോ മേ​ഖ​ല​യി​ലെ​യും ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച്​ ‘എ​ന്തൊ​രു വി​ല; എ​ങ്ങ​നെ ജീ​വി​ക്കും...’ പ​ര​മ്പ​ര ഇ​ന്നു​മു​ത​ൽ.

തൊ​ഴി​ല​വ​സ​ര​വും വ​രു​മാ​ന​വും കു​റ​യു​ന്നു; വി​ല ക​യ​റു​ന്നു

ആ​ല​പ്പു​ഴ: ഓ​രോ​ന്നി​ന്‍റെ​യും വി​ല ഇ​ങ്ങ​നെ കൂ​ടി​യാ​ൽ എ​ങ്ങ​നാ ജീ​വി​ക്കു​ക. ഇ​ങ്ങ​നെ പ​റ​ഞ്ഞു​പോ​കാ​ത്ത​വ​രാ​യി ആ​രു​മി​ല്ലെ​ന്ന​താ​ണ്​ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. മൂ​ന്നു​നേ​രം ഭ​ക്ഷ​ണ​മൊ​രു​ക്കാ​നു​ള്ള വ​ക ക​ണ്ടെ​ത്താ​ൻ ഓ​രോ കു​ടും​ബ​ങ്ങ​ളും പെ​ടാ​പ്പാ​ട്​ പെ​ടു​ക​യാ​ണ്. തൊ​ഴി​ലും വ​രു​മാ​ന​വും ഇ​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. വി​ല​ക്ക​യ​റ്റം ഏ​റ്റ​വും കൂ​ടി​യ സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ കേ​ര​ളം. ആ​ല​പ്പു​ഴ​യു​ടെ ന​ട്ടെ​ല്ലാ​യി​രു​ന്ന ക​യ​ർ വ്യ​വ​സാ​യ​ത്തി​ന്‍റെ പ്ര​താ​പം ന​ഷ്ട​മാ​യ​തോ​ടെ തൊ​ഴി​ലി​ല്ലാ​യ്മ ഇ​വി​ടെ രൂ​ക്ഷ​മാ​ണ്. ചെ​മ്മീ​ൻ നു​ള്ള്​ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ പി​ന്നീ​ടു​ള്ള പ്ര​ധാ​ന തൊ​ഴി​ൽ മേ​ഖ​ല. അ​വി​ടെ​യും തൊ​ഴി​ല​വ​സ​രം കു​റ​ഞ്ഞു​വ​രു​ന്നു. കൃ​ഷി കു​റ​ഞ്ഞ​തോ​ടെ കൂ​ലി​പ്പ​ണി​യും കു​റ​യു​ന്നു. ഇ​തെ​ല്ലാം സാ​ധാ​ര​ണ​ക്കാ​രു​ടെ വ​രു​മാ​നം ഇ​ടി​യാ​ൻ​ കാ​ര​ണ​മാ​യി.

തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യാ​ണ്​ ഇ​പ്പോ​ൾ പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​ശ്ര​യം. അ​വി​ടെ​യും കൂ​ലി കു​ടി​ശ്ശി​ക​യാ​ണ്. 10 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്​ സം​സ്ഥാ​ന​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നാ​ണ്​ നാ​ഷ​ന​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫി​സി​ന്‍റെ ക​ണ​ക്ക്. അ​ത്ര​യും പേ​ർ ഒ​രു തൊ​ഴി​ലു​മി​ല്ലാ​തെ ന​ട​ക്കു​ക​യാ​ണ്. അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ത്യ​വും തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​വ​ർ ചു​രു​ക്ക​മാ​ണ്. ഇ​തോ​ടെ നി​ത്യ​വൃ​ത്തി​ക​ഴി​യാ​ൻ വ​ക​യി​ല്ലാ​തെ വ​ല​യു​ന്ന​വ​രു​ടെ എ​ണ്ണം ഏ​റു​ന്നു. തൊ​ഴി​ലു​ള്ള​വ​രി​ൽ സ​മ്പാ​ദ്യം നാ​മ​മാ​ത്ര​മാ​കു​ക​യു​മാ​ണ്. അ​ന്ന​ന്നു​ള്ള വ​ക ക​ണ്ടെ​ത്താ​നേ പ​ല​ർ​ക്കും ക​ഴി​യു​ന്നു​ള്ളൂ.

ദേ​ശീ​യ​ത​ല​ത്തി​ല്‍ റീ​ട്ടെ​യി​ൽ പ​ണ​പ്പെ​രു​പ്പം കു​റ​ഞ്ഞി​ട്ടും കേ​ര​ള​ത്തി​ല്‍ ദൃ​ശ്യ​മാ​യ​ത് ക​ട​ക​വി​രു​ദ്ധ​മാ​യ ട്രെ​ന്‍ഡാ​യി​രു​ന്നു. നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ തോ​ത് വ്യ​ക്ത​മാ​ക്കു​ന്ന സൂ​ചി​ക (റീ​ട്ടെ​യി​ൽ പ​ണ​പ്പെ​രു​പ്പം) പ്ര​കാ​രം സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റ​തി​ൽ 5.47 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ണ്​ നാ​ഷ​ന​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫി​സി​ന്‍റെ (എ​ൻ.​എ​സ്.​ഒ) റി​പ്പോ​ര്‍ട്ട്. ന​ഗ​ര​ങ്ങ​ളി​ല്‍ പ​ണ​പ്പെ​രു​പ്പം കു​റ​യു​മ്പോ​ഴും ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ രീ​തി. തു​​ച്ഛ​​മാ​​യ ശ​​മ്പ​​ള​​ത്തി​​ന്‍റെ സിം​​ഹ​​ഭാ​​ഗ​​വും അ​​ടി​​സ്ഥാ​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ചെ​​ല​​വ​​ഴി​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണ്.

വൈ​​ദ്യു​​തി, പ​​ച്ച​​ക്ക​​റി, പ​​ല​​വ്യ​​ഞ്ജ​​നം, ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ, പാ​​ച​​ക​​വാ​​ത​​കം, വ​​സ്ത്രം തു​​ട​​ങ്ങി ഉ​​പ്പു​തൊ​​ട്ട്​ ക​​ർ​​പ്പൂ​​രം വ​​രെ​​യു​​ള്ള അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക്​​ തീ​​വി​​ല​​യാ​​ണ്. വി​​ല​​ക്ക​​യ​​റ്റം പ​​ല​​രും ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​വു​​മു​​ണ്ട്. വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന്‍റെ പേ​​രി​​ൽ മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും അ​​നി​​യ​​ന്ത്രി​​ത​​മാ​​യി വി​​ല കൂ​​ട്ടു​​ന്ന വ്യാ​​പാ​​രി​​ക​​ൾ സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്​ വെ​​ല്ലു​​വി​​ളി​യാ​​ണ്. ദി​​വ​​സ​​ങ്ങ​​ളു​​ടെ ഇ​​ട​​വേ​​ള​​ക​​ളി​​ലാ​​ണ്​ വി​​ല​​ക്ക​​യ​​റ്റം മ​​റ​​യാ​​ക്കി കൊ​​ള്ള​​ലാ​​ഭ​​വും പൂ​​ഴ്ത്തി​​വെ​​പ്പും ന​​ട​​ത്തു​​ന്ന​​ത്. കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഒ​രു​കു​ടും​ബ​ത്തി​ന്​ ഒ​രു​മാ​സ​ത്തെ ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നു​ള്ള ശ​രാ​ശ​രി ചെ​ല​വ്​ 6673 രൂ​പ​യാ​ണ്. ന​ഗ​ര​ത്തി​ൽ അ​ത്​ 7,834 രൂ​പ​യാ​ണെ​ന്നു​മാ​ണ്​ നാ​ഷ​ന​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫി​സി​ന്‍റെ പു​തി​യ ക​ണ​ക്ക്. 2023ലേ​തി​നെ​ക്കാ​ൾ 1000 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ്​ 2024ൽ ​ഉ​ണ്ടാ​യ​ത്. 2023നെ ​അ​പേ​ക്ഷി​ച്ച്​ ചെ​ല​വി​ൽ 2024ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന​യു​ണ്ടാ​യ സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ഭ​ക്ഷ​ണ​ച്ചെ​ല​വി​ന്​ പു​റ​മെ കു​ടി​വെ​ള്ളം, വൈ​ദ്യു​തി, വ​സ്ത്രം, പാ​ച​ക​വാ​ത​കം, യാ​ത്ര, മ​രു​ന്ന്​ തു​ട​ങ്ങി​യ​വ​ക്ക്​ വേ​റെ​യും പ​ണം ക​ണ്ടെ​ത്ത​ണം.

നെ​ഞ്ചി​ടി​പ്പേ​റി വീ​​ട്ട​​മ്മ​​മാ​​ർ

പ​​ച്ച​​ക്ക​​റി, പ​​ല​​വ്യ​​ഞ്ജ​​നം, പാ​​ച​​ക​​വാ​​ത​​കം തു​​ട​​ങ്ങി അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ പൊ​​ള്ളും​​വി​​ല​​യി​​ൽ വീ​​ട്ട​​മ്മ​​മാ​​രു​​ടെ നെ​​ഞ്ചി​​ടി​​പ്പ്​ കൂ​​ടു​​ക​​യാ​​ണ്. വീ​​ട്ടാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള​ നീ​​ക്കി​​യി​​രി​​പ്പ്​ പ​​ല​​പ്പോ​​ഴും തി​​ക​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. ഗൃ​ഹ​നാ​ഥ​ന്മാ​രു​ടെ വ​രു​മാ​ന​ത്തി​നൊ​പ്പം കൈ​ത്തൊ​ഴി​ലു​ക​ളും മ​റ്റും ചെ​യ്ത്​ വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​രു​മാ​നം ക​ണ്ടെ​ത്തി​യി​രു​ന്ന​വ​രാ​ണ്​ ഭൂ​രി​ഭാ​ഗം വീ​ട്ട​മ്മ​മാ​രും. ക​യ​റും ചെ​മ്മീ​ൻ നു​ള്ള​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ തൊ​ഴി​ൽ​ന​ഷ്ടം നി​മി​ത്തം വീ​ട്ട​മ്മ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും തൊ​ഴി​ൽ ര​ഹി​ത​രാ​യി. അ​തോ​ടെ കു​ടും​ബ ബ​ജ​റ്റ്​ താ​ളം​തെ​റ്റി. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി വ​​രു​​ന്ന ആ​​ശു​​പ​​ത്രി​​ച്ചെ​​ല​​വു​​ക​​ൾ ഇ​​ട​​ത്ത​​രം കു​​ടും​​ബ​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ ത​​കി​​​മ​​റി​​ക്കു​​ന്നു. ഗാ​​ർ​​ഹി​​കാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള പാ​​ച​​വാ​​ത​​ക​​ത്തി​​ന്‍റെ നി​​ര​​ക്ക്​ ഏ​​റി​​യും കു​​റ​​ഞ്ഞും തു​​ട​​രു​​ന്നു. യാ​ത്രാ​ച്ചെ​ല​വു​ക​ളും ഏ​റി​യ​തോ​ടെ വീ​ട്ട​മ്മ​മാ​ർ ന​ട്ടം​തി​രി​യു​ക​യാ​ണ്.

യു​​വ​​സ​​മൂ​​ഹം അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽ

കേ​ര​ള​ത്തി​ൽ 15നും 29 ​വ​യ​സ്സി​നു​മി​ട​യി​ലു​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ള​ട​​ങ്ങു​​ന്ന യു​​വ​​സ​​മൂ​​ഹ​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ 27.6 ശ​ത​മാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​മു​ക്ക്​ മു​ക​ളി​ലു​ള്ള​ത്​ ജ​മ്മു-​ക​ശ്മീ​രും ഒ​ഡി​ഷ​യും മാ​ത്ര​മാ​ണ്. ന​മ്മു​ടെ ജി​ല്ല​യി​ലും 15-29 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രാ​ണ്​ വ​രു​മാ​ന​മി​ല്ലാ​തെ അ​ര​ക്ഷി​താ​വ​സ്ഥ ഏ​റ്റ​വു​മ​ധി​കം അ​നു​ഭ​വി​ക്കു​ന്ന​ത്. മി​​നി​​മം വേ​​ത​​നം ല​​ഭി​​ക്കു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ ശ​​മ്പ​​ള​​ത്തി​​ന്‍റെ പ​​കു​​തി​​യി​​ലേ​​റെ​​യും വി​​ല​​ക്ക​​യ​​റ്റം അ​​പ​​ഹ​​രി​​ക്കു​​ക​​യാ​​ണ്.

മാ​​ന​​സി​​കോ​​ല്ലാ​​സ​​ത്തി​​നാ​​യി യാ​​ത്ര ​പോ​​കാ​​നോ സി​​നി​​മ കാ​​ണാ​​നോ ശ​​മ്പ​​ള​​ത്തി​​ൽ​​നി​​ന്ന്​ നീ​​ക്കി​​യി​​രി​​പ്പ്​ ന​​ട​​ക്കാ​​നാ​​വാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. മൊ​​ബൈ​​ൽ റീ​​ചാ​​ർ​​ജ്, യാ​​ത്രാ​​ച്ചെ​​ല​​വ്, ഭ​​ക്ഷ​​ണം, ഇ.​​എം.​​ഐ തു​​ട​​ങ്ങി​​യ ത​​ട​​സ്സ​​ങ്ങ​​ൾ യു​​വ​​ത​​യെ പി​​​ന്നോ​​ട്ട​​ടി​​പ്പി​​ക്കു​​ന്നു.

മി​​ക​​ച്ച വേ​​ത​​ന​​മി​​ല്ലാ​​തെ കി​​ട്ടി​​യ ജോ​​ലി ചെ​​യ്ത്​ തൃ​​പ്​​തി​​പ്പെ​​ടു​​ന്ന​​വ​​രാ​​ണ്​ മി​​ക്ക യു​​വാ​​ക്ക​​ളും. മാ​​സാ​​വ​​സാ​​നം അ​​ക്കൗ​​ണ്ടി​​ൽ ഒ​​രു രൂ​​പ​പോ​​ലും അ​​വ​​ശേ​​ഷി​​ക്കാ​​ത്ത അ​​വ​​സ്ഥ​ അ​വ​രി​ൽ ഏ​റെ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്നു. തുടരും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeConsumer Goods Price
News Summary - Price hike of consumer goods
Next Story