വിലക്കയറ്റം; പരിശോധനയിൽ 59 സ്ഥാപനങ്ങളിൽ ക്രമക്കേട്
text_fieldsആലപ്പുഴ: ഓണവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും തടയാൻ നടത്തിയ പരിശോധനയിൽ 59 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. ജൂലൈ 12 മുതൽ ആഗസ്റ്റ് 16 വരെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
പഴം, പച്ചക്കറി, പലചരക്ക് കടകൾ, ഹോട്ടൽ, മത്സ്യവ്യാപാര കേന്ദ്രം, ബേക്കറി ഉൾെപ്പടെ 850 കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും. ഓണക്കാലമായതോടെ വിപണിയിൽ വിലക്കയറ്റം തടയിടാൻ പരിശോധന കർശനമാക്കാൻ ജില്ല കലക്ടർ ഹരിത വി. കുമാർ നിർദേശിച്ചു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിലായിരുന്നു നിർദേശം.
പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണം. ഏകീകരിച്ച വിലയാണ് കടകളിൽ ഉള്ളതെന്ന് പരിശോധിച്ച് ഉറപ്പാക്കണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനനിയമ നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു. യോഗത്തിൽ ജില്ല സപ്ലൈ ഓഫിസർ ടി. ഗാനദേവി, ലീഗൽ മെട്രോളജി കൺട്രോളർ ഷൈനി വാസവൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.