സ്വകാര്യ ബസ് വ്യവസായം തകർച്ചയിൽ; സർക്കാർ പാക്കേജ് വേണമെന്ന് ബസുടമകൾ
text_fieldsആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിൽ ബസുകൾ കട്ടപ്പുറത്തായതോടെ സ്വകാര്യ ബസ് വ്യവസായമേഖല തകർച്ചയിൽ. ഒന്നരമാസമായി ബസുകൾ സർവിസ് നടത്താത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമകൾക്കുണ്ടാകുന്നത്. സംസ്ഥാനത്ത് 12,500 സ്വകാര്യ ബസുകളാണുള്ളത്.
ചെറുകിടക്കാർക്ക് പിടിച്ചുനിൽക്കാനോ സർവിസ് തുടർന്നുപോകാനോ കഴിയാത്ത സ്ഥിതിയാണ്. മേഖലയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലാണ്. ബസ് തൊഴിലാളികൾക്ക് പുറമെ വർക്ക്ഷോപ്പ് ജീവനക്കാർ, സ്പെയർപാർട്സ് കച്ചവടക്കാർ, ബസ്സ്റ്റാൻഡുകളിലെ കച്ചവടക്കാർ, ടയർ റീസോളിങ് നടത്തുന്നവർ ഉൾെപ്പടെ പ്രത്യക്ഷമായും പരോക്ഷമായും മേഖലയെ ആശ്രയിക്കുന്നവർ ഒേട്ടറെയാണ്.
നാല് പേരുണ്ടായിരുന്നിടത്ത് ജീവനക്കാരുടെ എണ്ണം ബസുകളിൽ രണ്ടാക്കിയിട്ടും വരുമാനനഷ്ടത്തിൽ തുടരുന്നതിനിടെയാണ് രണ്ടാം തരംഗത്തിെൻറ വരവ്. ഇതോടെ മേഖല പൂർണമായും നിശ്ചലമായി. യാത്രക്കാരുടെ എണ്ണംകുറച്ച് ഒാടേണ്ടവന്നതും യാത്രക്കാർ കുറഞ്ഞതും കാരണമാണ് നഷ്ടം സഹിച്ച് സർവിസ് തുടരേണ്ടി വന്നത്. അതിനിടെയാണ് കോവിഡ് രൂക്ഷമാവുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തത്.
തുടരെ ഉണ്ടാകുന്ന ഡീസൽ, സ്പെയർപാർട്സ് വിലവർധനവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒന്നാംഘട്ട ലോക്ഡൗണിനുശേഷം മാസങ്ങൾ കഴിഞ്ഞ് ലക്ഷങ്ങൾ മുടക്കി വാഹനങ്ങൾ പുതുക്കിപ്പണിതാണ് നിരത്തിലിറക്കിയത്. ഇതിന് ശേഷം രണ്ടരമാസമാണ് സർവിസ് നടത്താനായത്. തുടക്കത്തിൽ ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും കലക്ഷൻ ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ എണ്ണം വർധിച്ചുവന്നതോടെ സർവിസ് ലാഭത്തിലേക്ക് വന്നതിന് പിന്നാലെയാണ് തിരിച്ചടിയായി രണ്ടാംതരംഗം.
സ്വകാര്യ ബസ് വ്യവസായ മേഖലക്ക് 3500 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കോവിഡ്കാലം കഴിഞ്ഞാലും അധികപേർക്കും ബസുകൾ നിരത്തിലിറക്കാൻ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. രണ്ടുമാസത്തിലധികമായി ഒാടാതെ കിടന്നതിനാൽ വർക്േഷാപ്പിൽ കയറ്റി അറ്റകുറ്റപ്പണി നടത്തി വേണം ഒാടിത്തുടങ്ങാൻ. പുറമെ നികുതിയും അടക്കണം. സാധാരണക്കാരും വിദ്യാർഥികളും ഉൾെപ്പടെ യാത്രക്കായി ആശ്രയിക്കുന്ന മേഖലക്ക് സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. പലിശയില്ലാതെ വായ്പ കിട്ടുകയെങ്കിലും ചെയ്താലെ ബസുകൾ അറ്റകുറ്റപ്പണിനടത്തി നിരത്തിലിറക്കാൻ കഴിയൂ എന്ന് ചെറുകിട ബസ് ഉടമകൾ പറയുന്നു.
ഒന്നാംഘട്ട കോവിഡ് കാലത്തെ വർധന പ്രകാരം മിനിമം കൂലി പുനഃസ്ഥാപിക്കണമെന്നും ഡീസലിന് സബ്സിഡി അനുവദിക്കുകയും നികുതി പൂർണമായി ഒഴിവാക്കുകയും വേണമെന്നും ബസുടമകൾ പറയുന്നു. ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയിൽനിന്ന് 10,000 രൂപയെങ്കിലും താൽക്കാലിക ആശ്വാസമായി നൽകണമെന്ന ആവശ്യം തൊഴിലാളി സംഘടനകളും ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.