വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യനിക്ഷേപങ്ങള്‍ അവസാനിപ്പിക്കണം -എ.ഐ.എസ്.എഫ്
text_fieldsആലപ്പുഴ: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യനിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും വലിയ ന്യൂനതയായി നാം കാണുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്കരണമാണ്. എന്നാൽ, കേരളത്തിലും നിലവാരമില്ലാത്ത ചില വിദേശ സർവകലാശാലകളെയും കോർപറേറ്റ് ഭീമന്മാരെയും വിദ്യാഭ്യാസ മേഖലയിലേക്ക് ആനയിക്കാൻ ഉതകുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് വർഷങ്ങളായി നാം ആർജിച്ചെടുത്ത പുരോഗമന ആശയങ്ങൾക്ക് എതിരാണ്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും വേണം. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത് വിദ്യാർഥികളില്‍ തെറ്റായ ചിന്താഗതികള്‍ ഉണ്ടാക്കുന്നുണ്ടെന്നും പ്രമേയം അഭിപ്രായപ്പെട്ടു.
സർവകലാശാലയിലെ ഫീസ് നിരക്ക് ഏകീകരിക്കണമെന്ന ആവശ്യവും പ്രമേയത്തിലൂടെ ഉന്നയിച്ചു. ഓരോ കോഴ്സിന് വ്യത്യസ്ത ഫീസ് ഈടാക്കുന്നത് സാമൂഹിക നീതിക്ക് എതിരാണ് എന്നതിനാൽ സർവകലാശാലകളിൽ എകീകൃത ഫീസ് നടപ്പാക്കാൻ സർക്കാർ ഇടപെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.