യു.ഡി.എഫ് സീറ്റ് വിഭജനം: അതൃപ്തി പുകയുന്നു
text_fieldsആലപ്പുഴ: സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫിലെ ഘടകകക്ഷികളിൽ അസംതൃപ്തി പുകയുന്നു. കോൺഗ്രസും മുസ്ലിം ലീഗും സീറ്റുകൾ പങ്കിട്ടെടുക്കുെന്നന്ന ആരോപണം ശക്തമാണ്. ആലപ്പുഴ, കായംകുളം നഗരസഭകളിലും ജില്ല പഞ്ചായത്തിലുമൊക്കെ ഘടകകക്ഷികളെ വെട്ടിനിരത്തിയെന്നാണ് പരാതി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിെൻറ അതൃപ്തി അരൂരിൽ സീറ്റുകൾ നൽകി ഏതാണ്ട് പരിഹരിച്ചിട്ടുണ്ട്. ജേക്കബ് ഗ്രൂപ്, സി.എം.പി, ആർ.എസ്.പി, ഫോർവേഡ് േബ്ലാക്ക് എന്നിവർക്കാണ് അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതിയുള്ളത്. ആലപ്പുഴ നഗരസഭയിൽ ലീഗിന് പ്രധാന സീറ്റുകൾ നൽകിയെന്ന പരാതി കോൺഗ്രസിെൻറ ഭാഗത്തുനിന്നുതന്നെ ഉയർന്നിട്ടുമുണ്ട്.
ഒരു വാർഡ് കമ്മിറ്റിപോലുമില്ലാതെ കോൺഗ്രസ് ദുർബലമായ, ഒരു വിജയസാധ്യതയുമില്ലാത്ത സീറ്റുകളാണ് തങ്ങൾക്ക് വെച്ചുനീട്ടുന്നതെന്നാണ് ഘടകകക്ഷികളുടെ ആക്ഷേപം. ആലപ്പുഴ നഗരസഭയിൽ മുമ്പ് സി.എം.പി സ്ഥാനാർഥിക്ക് വോട്ടെണ്ണൽ ദിവസം ഓടിരക്ഷപ്പെടേണ്ടിവന്ന നെഹ്റുേട്രാഫി വാർഡാണ് ഇക്കുറിയും നീക്കിവെച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന നേതാക്കളിലൊരാളായ, ഹാൻഡ്ലൂം കോർപറേഷെൻറയും കർഷകത്തൊഴിലാളി ക്ഷേമ ബോർഡിെൻറയും ചെയർമാനായിരുന്ന കെ.ടി.
ഇതിഹാസിന് വിജയസാധ്യതയുള്ള സീറ്റ് നൽകണമെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരഫെഡ് ചെയർമാനായിരുന്ന സി.എം.പി നേതാവ് എ. മുരളി ഭരണിക്കാവ് ബ്ലോക്കിലെ കറ്റാനം ഡിവിഷനിൽ പ്രചാരണം തുടങ്ങിയശേഷം സീറ്റ് നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. സി.എം.പി സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗനിക്കാത്തതിൽ അണികളിൽ അമർഷമുണ്ട്. കണ്ണനാകുഴി ഡിവിഷനിൽ നേരേത്ത വിജയിച്ചിട്ടുള്ള മുരളിയെ അവിടെ പരിഗണിക്കാതെ ഐ ഗ്രൂപ് നേതാവായ സുരേഷ് നൈനാനാണ് സീറ്റ് നൽകിയത്. സി.പി.എമ്മുമായുള്ള ഏറ്റുമുട്ടലിൽ ഇരയായ കോൺഗ്രസുകാരന് സീറ്റ് നൽകിയപ്പോഴാണ് മുരളി കറ്റാനത്തുനിന്ന് പുറത്തായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.