ആലപ്പുഴ ബീച്ചിലേക്ക് ഇന്ന് മുതൽ പൊതുജനപ്രവേശനം; ടൂറിസത്തിന് ഉണർവേകും
text_fieldsആലപ്പുഴ: ടൂറിസത്തിന് ഉണർവേകി ആലപ്പുഴ ബീച്ച് ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്ക് തുറന്നുെകാടുക്കുമെന്ന് കലക്ടർ എ. അലക്സാണ്ടർ അറിയിച്ചു. വൈകീട്ട് ഏഴുവരെയാണ് പ്രവേശനം. 10നും 65 വയസ്സിനും ഇടയിലുള്ളവർക്ക് മാത്രമാണ് പ്രവേശനം. ഡിസംബറെത്തിയിട്ടും ടൂറിസം മേഖലക്ക് കാര്യമായ അനക്കമില്ലായിരുന്നു.
ബീച്ചും വിജയപാർക്കുമൊക്കെ തുറക്കുേമ്പാൾ ആഭ്യന്തരസഞ്ചാരികളടക്കം കൂടുതൽപേർ ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ആലപ്പുഴയിൽ ഹൗസ്ബോട്ടും കായൽതീരവും കഴിഞ്ഞാൽ സഞ്ചാരികളെ ആകർഷിക്കുന്നത് ബീച്ചിെൻറ സൗന്ദര്യമാണ്. കാലപ്പഴക്കമേറെയുള്ള കടൽപാലവും ലൈറ്റ് ഹൗസുമാണ് പ്രധാന ആകർഷകം.
പുതുവർഷത്തിൽ ബൈപാസുകൂടി തുറക്കുന്നതോടെ പുതുവത്സരാഘോഷത്തിന് തിരക്കേറുമെന്ന പ്രതീക്ഷയുണ്ട്. ജില്ലയുടെ ടൂറിസത്തിെൻറ നട്ടെല്ലായ ഹൗസ്ബോട്ടിന് ഇക്കുറി കാര്യമായ പ്രയോജനം കിട്ടിയിരുന്നില്ല. സർക്കാർ മാനദണ്ഡപ്രകാരം ബീച്ച് ഒഴിച്ചുള്ള മറ്റ് ടൂറിസം മേഖലകൾ തുറെന്നങ്കിലും കാര്യമായ പ്രയോജനം കിട്ടിയിരുന്നില്ല. ക്രിസ്മസ്-പുതുവർഷത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളുടെ ധാരാളം അന്വേഷണം എത്തിയെങ്കിലും ബുക്കിങ് കിട്ടിയിരുന്നില്ല. ബീച്ച് തുറക്കുന്നതോടെ ബുക്കിങ് വർധിക്കുകയും കച്ചവടമേഖലക്ക് കൂടുതൽ ഉണർവേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.