മാണിക്യമംഗലം കായൽപ്പാടത്ത് പുഞ്ചകൃഷി പ്രതിസന്ധിയിൽ; ഉൽപാദനം 3000 ടൺ കുറയും
text_fieldsആലപ്പുഴ: കുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കം ആരംഭിച്ചിരിക്കെ മടവീഴ്ചയുണ്ടായ മംഗലം മാണിക്യമംഗലം പാടത്ത് മടകുത്തിയില്ല. കഴിഞ്ഞ പുഞ്ചകൃഷി വിളവെടുപ്പ് അവസാനിച്ച ഘട്ടത്തിലാണ് കാവാലം കൃഷിഭവൻ പരിധിയിലെ 1004 ഏക്കർ മംഗലം മാണിക്യമംഗലം പാടത്ത് മടവീണത്. ഇവിടെ തുടരെ മടവീഴ്ച സംഭവിച്ചിട്ടും സർക്കാർ ഇടപെടലില്ല. ഒാരോ തവണ മടവീഴ്ചയുണ്ടാകുമ്പോഴും കർഷകർ സ്വന്തം ചെലവിൽ മടകുത്തി കൃഷി സംരക്ഷിക്കുകയാണുണ്ടായത്. ഇതു കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണു മടകുത്തി പുഞ്ചകൃഷി ചെയ്യാൻ സർക്കാർ സഹായം തേടുന്നത്.
മടവീഴ്ച പരിഹരിച്ച് പുഞ്ചകൃഷി ഇറക്കാനായില്ലെങ്കിൽ നെല്ലുൽപാദനം 3000 ടൺ കുറയുകയാകും ഫലം. പുഞ്ചകൃഷിക്കായുള്ള പമ്പിങ് ലേലം പൂർത്തിയായിയിരിക്കെ കൃഷിവകുപ്പിെൻറ കാർഷിക കലണ്ടർ പ്രകാരം നവംബർ രണ്ടിനുമുമ്പ് വിത നടക്കേണ്ടതാണ്. മാർച്ച് ആദ്യവാരം വിളവെടുപ്പും പൂർത്തിയാക്കേണ്ടതുണ്ട്. ഈ നിലയിൽ കൃഷിയിറക്കാൻ സാധിക്കാതെവന്നാൽ പാടം തരിശിടുന്ന സ്ഥിതിയുണ്ടാകും. ഇതോടെ നൂറുകണക്കിന് കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വരുമാനമില്ലാതാകും. കുട്ടനാട്ടിലെ നെല്ലുൽപാദനത്തിൽ 3000 ടണ്ണിെൻറ കുറവുണ്ടാകാതിരിക്കണമെങ്കിൽ ആഴ്ചകൾക്കുള്ളിൽ മടകുത്തി കൃഷിയാരംഭിക്കുന്നതിന് സാഹചര്യമൊരുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
നെല്ലുസംഭരണം പൂർത്തിയായതിനുപിന്നാലെ മേയ് 14നാണ് മടവീണത്. തണ്ണീർമുക്കം ബണ്ടിെൻറ ഷട്ടറുകൾ തുറന്നതിനെ തുടർന്നുണ്ടായ വേലിയേറ്റത്തിലാണു മടവീഴ്ചയുണ്ടായത്.
കുത്തൊഴുക്കിൽ പാടത്തിെൻറ പടിഞ്ഞാറെ ബണ്ട് 35 മീറ്ററോളം നീളത്തിൽ പൂർണമായും തകർന്നു. ഇത്രയും നീളത്തിൽ ബണ്ട് പുനർനിർമിക്കാൻ വൻതുക വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് പാടശേഖരസമിതി സർക്കാർ സഹായം തേടുന്നത്. കലക്ടർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പ് തയാറാക്കിയ പദ്ധതിപ്രകാരം 49 ലക്ഷത്തിെൻറ അടങ്കൽ തയാറായിട്ടുണ്ട്. എന്നാൽ, സാമ്പത്തികാനുമതി ലഭിക്കാത്തത് ടെൻഡർ ഉൾപ്പെടെ നടപടിക്ക് തടസ്സമായി നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.