വൃക്കകൾ തകർന്ന് ജീവിതം വഴിമുട്ടി രമ
text_fieldsമണ്ണഞ്ചേരി: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കണം. പത്ത് വയസ്സുകാരി പൊന്നോമന മോളെ നോക്കണം. ഇത്രമാത്രമേയുള്ളൂ 42കാരി രമയുടെ ആഗ്രഹം. രണ്ട് വൃക്കയും തകരാറിലായി ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഈ വീട്ടമ്മ. വൃക്ക മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴി.
മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് വലിയ കലവൂർ ചീതപറമ്പിൽ രമ വർഷങ്ങളായി വൃക്കരോഗത്തിന്റെ പിടിയിലാണ്. മകൾ അഞ്ചാം ക്ലാസുകാരി ശ്രീലക്ഷ്മിയെപ്പറ്റി ചിന്തിക്കുമ്പോൾ ഈ അമ്മയുടെ ഹൃദയം ഒന്നിടിക്കും. ഏക താങ്ങായിരുന്ന രമയുടെ മാതാവ് ശ്യാമളയും വൃക്കരോഗിയായിരുന്നു. കഴിഞ്ഞ മാസം അവർ മരിച്ചു. എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർ നിർദേശം. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന ഇവർക്ക് അത് ചിന്തിക്കാൻപോലും കഴിയില്ല.
അഭ്യുദയകാംക്ഷികൾ നൽകിയ രണ്ടേകാൽ സ്ഥലത്തെ ചെറിയ കുടിലാണ് ആകെയുള്ള സമ്പാദ്യം. ചികിത്സയും ദൈനംദിന ചെലവുകളും നാട്ടുകാരുടെയും അയൽവാസികളുടെയും മനസ്സറിഞ്ഞുള്ള സഹായത്താലാണ് മുന്നോട്ടുപോകുന്നത്.
വിശപ്പുരഹിത മാരാരിക്കുളം നൽകുന്ന ഊണിലാണ് ഇവരുടെ വിശപ്പ് അകലുന്നത്. രമയുടെ ചികിത്സക്കായി മകൾ ശ്രീലക്ഷ്മിയുടെ പേരിൽ പാതിരാപ്പള്ളി ഇന്ത്യൻ ഓവർസിസ് ബാങ്കിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 120101000018113, ഐ.എഫ്.സി കോഡ്: IOBA0001201, ഫോൺ: 9633427404.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.