റിബൽ ഭീഷണി: കോൺഗ്രസിൽ പുറത്താക്കൽ പൂക്കാലം
text_fieldsകായംകുളം: പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവെ പുറത്താക്കലിെൻറ പൂക്കാലമൊരുക്കി കോൺഗ്രസ്. വിമതരായി മത്സരിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയുമാണ് പുറത്താക്കിത്തുടങ്ങിയത്. ജില്ലയിലെ നേതാക്കൾ കോവിഡ് ബാധിതരായതും ബ്ലോക്കുതലത്തിലെ നേതാക്കൾ സ്ഥാനാർഥികളായതുമാണ് നടപടി വൈകാൻ കാരണമായത്.
നഗരസഭയിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന വാർഡ് ഒന്നിൽ റഹീം ചീരാമത്ത്, 11ൽ ദിവാകരൻ, 12ൽ അമ്പിളി സുരേഷ്, 14ൽ ബിജു കണ്ണങ്കര, 26ൽ കെ. സുധീർ, 33ൽ ഭാമിനി സൗരഭൻ, 35ൽ പി.സി. റോയി, 40ൽ എസ്. ഹസീന, 43ൽ പി.കെ. മസൂദ്, 44ൽ എൻ.എസ്. മുഹമ്മദ് ഹുസൈൻ എന്നിവരെയും 25ാം വാർഡിൽ സ്ഥാനാർഥിെക്കതിരെ പ്രവർത്തിക്കുന്ന കബീർകുട്ടി, ഭരണിക്കാവ് പഞ്ചായത്തിലെ വിമത സ്ഥാനാർഥികളായ ജോസ് ഡാനിയൽ, ആനി അലക്സാണ്ടർ, സ്ഥാനാർഥിക്ക് എതിരെ പ്രവർത്തിക്കുന്ന അലക്സാണ്ടർ ജോർജ്, കണ്ടല്ലൂർ നാലാം വാർഡിൽ രവികുമാർ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പുറത്താക്കിയത്.
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്കെതിരെ റെബലായി ചെറിയനാട് പഞ്ചായത്ത് 11ാം വാര്‍ഡില്‍ മത്സരിക്കുന്ന ശിവന് മന്നത്ത്, മുളക്കുഴ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ശോഭന ദയാല്‍ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പുറത്താക്കി. ചെങ്ങന്നൂര്‍ നഗരസഭ 25ാം വാര്‍ഡിൽ മത്സരിക്കുന്ന ഗീതാമണി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുള്ള കത്ത് നല്‍കിയിരുന്നു.
മാന്നാര്‍: കോണ്‍ഗ്രസ് മാന്നാര്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഒന്നാം വാർഡ് മെംബർ അജീഷ് കോടാകേരില്‍, മുൻ മെംബർ ദാനിയേല്‍ ജോണ്‍, കാര്‍ത്തിക് തമ്പി എന്നിവരെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി മണ്ഡലം പ്രസിഡൻറ് ഷാജി കോവുമ്പുറത്ത് അറിയിച്ചു.
ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ 12ാം വാർഡിൽ വിമതനായി മത്സരിക്കുന്ന മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് ബിനു പൊന്നൻ, മംഗലം ബ്ലോക്ക് ഡിവിഷനിൽ വിമതയായി മത്സരിക്കുന്ന മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഗിരിജ ജോയി, മുതുകുളം 11ാം വാർഡിൽ മത്സരിക്കുന്ന ഡി.സി.സി അംഗം ലാൽ മാളവ്യ, 12ാം വാർഡിലെ മണ്ഡലം സെക്രട്ടറി സജിത്ത്, കാർത്തികപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായിരുന്ന ബ്ലോക്ക് ഡിവിഷനിൽ മത്സരിക്കുന്ന ഷീല സത്യൻ, 84ാം നമ്പർ ബൂത്ത് പ്രസിഡൻറ് 12ാം വാർഡിൽ വിമതനായി മത്സരിക്കുന്ന പ്രദീപ് കടയിൽ തുടങ്ങിയവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി വി. ഷുക്കൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.