ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകും-മുഖ്യമന്ത്രി
text_fieldsആലപ്പുഴ: ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിതലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാം.
ശിക്കാര ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ കൊടുക്കാം. അനധികൃതമായി ഹൗസ് ബോട്ടുകൾ സർവിസ് നടത്താന്‍ അനുവദിക്കരുത്. നിലവില്‍ സർവിസ് നടത്തുന്നവ ക്രമവത്കരിക്കണം. ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ അതത് സ്ഥലത്ത് ഉണ്ടാക്കണം. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്.ടി.പി) സംബന്ധിച്ച് തദ്ദേശഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് കലക്ടർമാർ ചർച്ച നടത്തണം.
ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്ന് പ്ലാന്റുകൾ ഉടന്‍ പൂർത്തിയാക്കണം. കായലിൽ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാൻ നടപടിയെടുക്കണം. കായൽ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേർന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ, ടൂറിസം സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മാരിടൈം ബോർഡ് ചെയർമാൻ എന്‍. എസ് പിള്ള, ആലപ്പുഴ, കോട്ടയം ജില്ല കലക്ടർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.