ജനപ്രതിനിധിക്ക് നേരെ ആർ.എസ്.എസ് വധശ്രമം: ഉന്നതതല ഗൂഢാലോചന അന്വേഷിക്കണം –എസ്.ഡി.പി.ഐ
text_fieldsആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും എസ്..ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡന്റുമായ നവാസ് നൈനയെ വധിക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് കെ. റിയാസ് ആവശ്യപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് മാരകായുധങ്ങളുമായി ഓടി രക്ഷപ്പെട്ട ആർ.എസ്.എസ് ക്രിമിനലുകളെയും വധ ഗൂഢാലോചന നടത്തിയ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൻമാരെയും ഉടൻ പിടികൂടാൻ പൊലീസ് തയാറാകണം. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പള്ളിയിൽനിന്ന് മടങ്ങുകയായിരുന്ന നവാസിനെ കൊലപ്പെടുത്താനുള്ള ആർ.എസ്.എസ് ശ്രമം പരാജയപ്പെട്ടത്.
പൊലീസിന്റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. വധശ്രമത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ഗൂഢാലോചന നടത്തിയ സംഘ്പരിവാർ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.